ആരോഗ്യപ്രവർത്തകര്‍ നേരിട്ട് വീട്ടിലെത്തും, പരിശോധന ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി; ചിക്കുൻഗുനിയ പ്രതിരോധം ലക്ഷ്യം

Published : Oct 12, 2026, 03:28 PM IST
K Muraleedharan

Synopsis

തിരുവനന്തപുരം ജില്ലയിൽ ചിക്കുൻഗുനിയ പ്രതിരോധത്തിനായി വീടുകൾ തോറുമുള്ള പരിശോധന പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. മുരളിധരൻ അറിയിച്ചു. വട്ടിയൂർക്കാവിൽ 'ആരോഗ്യകവചം 2026' ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങൾ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ചിക്കുൻഗുനിയ രോഗപ്രതിരോധത്തിനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യ, ആയുഷ്, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളിധരൻ വ്യക്തമാക്കി. വട്ടിയൂർക്കാവ് ജി.വി.എച്ച്.എസ്.എസിൽ 'ആരോഗ്യകവചം 2026' ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ മാത്രം ആരോഗ്യപ്രവർത്തകർ പോകുന്ന നിലവിലെ രീതി ഒഴിവാക്കി, എല്ലാ വീടുകളിലും ഹെൽത്ത് ഇൻസ്‌പെക്ടർമാരും ആശാ പ്രവർത്തകരും നേരിട്ടെത്തി പരിശോധനയും ബോധവൽക്കരണവും ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. രോഗങ്ങൾ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ പകർച്ചവ്യാധികൾ ഫലപ്രദമായി തടയാൻ സാധിക്കും. ക്യാമ്പിലൂടെ രോഗബാധ കണ്ടെത്തുന്നവർക്ക് ആവശ്യമായ തുടർപരിശോധനകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുമാണ് ആയുർവേദ ചികിത്സാരീതികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വട്ടിയൂർക്കാവ് കൗൺസിലർ അഡ്വ. നന്ദഭാർഗ്ഗവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാ വകുപ്പ്) ഡോ. സീബ എസ്. ബാലകൃഷ്ണൻ, കൗൺസിലർമാരായ ആരോമൽ കെ. ജി, ദിനേഷ് കുമാർ, അനിത, ഡി.പി.എം ഡോ. ഇന്ദു ജി. കുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. നിഷ, ഡോ. ആനന്ദ് കെ. ജി തുടങ്ങിയവർ സംബന്ധിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാസപ്പടി കേസ് എഫ്‌ഐആറിൽ നിർണായക വിവരങ്ങൾ; മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ സ്വാധീനത്താൽ നടത്തിയത് കപട ഇടപാടുകളെന്ന് കേസ്
കേരളത്തിൽ വ്യാഴാഴ്ച മുതൽ മഴ കനക്കും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്