'ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണം', മുഖ്യമന്ത്രിയോടാവശ്യപ്പെട്ട് മന്ത്രി മുരളിധരൻ; 'ഫയലുകൾ പിടിച്ചുവെക്കുന്നു, വൈകിപ്പിക്കുന്നു'

Published : Oct 06, 2026, 09:05 AM IST
K Muraleedharan

Synopsis

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് മന്ത്രി കെ മുരളിധരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഫയലുകൾ പിടിച്ചുവെക്കുന്നതും അന്വേഷണങ്ങൾ വൈകിപ്പിക്കുന്നതുമാണ് മന്ത്രിയുടെ അതൃപ്തിക്ക് കാരണം

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ തസ്തികയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ മുരളിധരൻ. ഇക്കാര്യം മുഖ്യമന്ത്രിയോട് മുരളീധരൻ നേരിട്ട് ആവശ്യപ്പെട്ടു. വകുപ്പിൽ താൻ ഉത്തരവിട്ട പ്രധാനപ്പെട്ട പല അന്വേഷണങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി നടത്തുന്നില്ലെന്നും പ്രധാന ഫയലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ മുതൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനരീതിയിൽ കെ മുരളിധരൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മരുന്നുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട സുപ്രധാന നടപടികളെ പ്രിൻസിപ്പൽ സെക്രട്ടറി ശക്തമായി എതിർത്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഭരണതലത്തിൽ മന്ത്രിയും സെക്രട്ടറിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി ഇപ്പോൾ അടിയന്തര സ്ഥാനമാറ്റം ആവശ്യപ്പെടുന്ന സാഹചര്യം വരെ കാര്യങ്ങൾ എത്തിയത്.

മരുന്ന് പ്രതിസന്ധിയിൽ ആശ്വാസം

അതേസമയം സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് ആശ്വാസമായിട്ടുണ്ട്. കെ എം എസ് സി എൽ പർച്ചേസ് ഓർഡറുകളിൽ ആദ്യഘട്ട സ്റ്റോക്ക് ഇന്നലെ മുതൽ എത്തിതുടങ്ങിയിട്ടുണ്ട്. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഉൾപ്പടെയുള്ളവയുടെ സ്റ്റോക്ക് എത്താത്തത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. എറണാകുളം തിരുവനന്തപുരം വെയർ ഹൗസുകളിൽ സ്റ്റോക്ക് കഴിഞ്ഞ ദിവസം എത്തി. ഇൻസുലിൻ, വൈറ്റമിൻ എ, വൈറ്റമിൻ ബി കോംപ്ലകസ് സ്റ്റോക്കുമെത്തി. ഏഴിനം മരുന്നുകളുടെ സ്റ്റോക്ക് പിന്നാലെ എത്തുമെന്ന് കെ എം എസ് സി എൽ അറിയിച്ചിരുന്നു. എന്നാൽ അവശ്യമരുന്നുകളിൽ ചിലതിന് ഇപ്പോഴും ക്ഷാമം തുടരുന്നുണ്ട്. അതേസമയം സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളെന്നാണ് ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടത്. പറയുന്നത്ര പ്രതിസന്ധി സർക്കാർ ആശുപത്രികളില്ലെന്നും ചില മരുന്നുകളുടെ കുറവ് ഉണ്ടായിരുന്നത് പരിഹരിച്ചെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി കൗൺസിലർ ആർ സുഗതന്‍റെ പേരിലെ വ്യാജ ഒപ്പ് ആരോപണം; പൊലീസ് ഇന്ന് കേസെടുക്കും
'എന്തുകൊണ്ട് പരാതി പൊലീസിന് കൈമാറുന്നില്ല?' സിപിഎം ഓഫീസുകൾ അനാശാസ്യ കേന്ദ്രങ്ങളായി മാറിയെന്ന് പ്രശാന്ത് ശിവൻ