മന്ത്രി കെ മുരളീധരന് പഞ്ചസാര കൊണ്ട് തുലാഭാരം; വഴിപാട് നടത്തിയത് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ

Published : Jul 24, 2026, 12:54 PM IST
k muraleedharan

Synopsis

ആരോഗ്യ മന്ത്രി കെ മുരളീധരൻ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി. പിതൃതർപ്പണത്തിനും തുലാഭാര വഴിപാടുകൾക്കും ഏറെ പ്രശസ്തമായ ക്ഷേത്രമാണിത്.

തിരുവനന്തപുരം: പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ആരോഗ്യ മന്ത്രി കെ മുരളീധരൻ. വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിലാണ് മന്ത്രി പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയത്. വർക്കല പാപനാശം കടപ്പുറത്തിന് സമീപമാണ് ഈ ക്ഷേത്രം. പിതൃതർപ്പണത്തിനും തുലാഭാര വഴിപാടുകൾക്കും ഏറെ പ്രശസ്തമായ ക്ഷേത്രമാണിത്. തുലാഭാരം നടത്തി ക്ഷേത്ര ദർശനം പൂർത്തിയാക്കിയാണ് മന്ത്രി മടങ്ങിയത്.  പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും പുല്ലുളങ്ങര ക്ഷേത്രത്തിൽ മന്ത്രി എം ലിജുവും നേരത്തെ തുലാഭാര വഴിപാട് നടത്തിയിരുന്നു.

ക്ഷേത്ര വിഷയത്തിൽ കോടതി ഇടപെടലിനെതിരെ നേരത്തെ മന്ത്രി കെ മുരളീധരൻ വിമർശനം ഉന്നയിച്ചിരുന്നു. ശബരിമല ക്ഷേത്രത്തിന്‍റെ കാര്യത്തിൽ സംസ്ഥാന സര്‍ക്കാരിനേക്കാള്‍ ഹൈക്കോടതിയാണ് ഇടപെടല്‍ നടത്തുന്നത്. ശബരിമലയില്‍ എങ്ങനെ തൊഴണമെന്ന് പോലും ഹൈക്കോടതിയാണ് തീരുമാനിക്കുന്നത്. ശബരിമലയിലെ എല്ലാ തീരുമാനങ്ങളും ഹൈക്കോടതിയില്‍ നിന്നാണ് വരുന്നതെന്നും കോടതിയോടുള്ള ബഹുമാനം കാരണം ഒന്നും പറയുന്നില്ലെന്നും കെ മുരളീധരന്‍ നിയമസഭയില്‍ പറയുകയുണ്ടായി. ശബരിമലയിലെ വികസനം സംബന്ധിച്ച ചോദ്യത്തിനായിരുന്നു മന്ത്രി കെ മുരളീധരന്റെ മറുപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നമ്മള് നല്ല കാര്യം ചെയ്യുന്നതിനാ നമ്മളോട് ഇങ്ങനെ ചെയ്യുന്നത്'; ഹരിതകർമസേനയുടെ മാലിന്യ ചാക്കിനൊപ്പം പെരുമ്പാമ്പ്, ചാക്കിലാക്കി കെട്ടി വെച്ച നിലയിൽ
കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്ക് സമയമില്ല, ദില്ലിയിൽ പോയി പല കാര്യങ്ങളും വിളിച്ചു പറയുന്നു; രാജീവ് ചന്ദ്രശേഖർ