'കൊവിഡ് കാലത്ത് 7.16 കോടിക്ക് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ല'; ആരോഗ്യമന്ത്രി നിയമസഭയില്‍

Published : Oct 26, 2026, 06:02 PM IST
K Muraleedharan

Synopsis

കൊവിഡ് കാലത്ത് കണ്ണ് പരിശോധനയ്ക്കായി 7.16 കോടി മുടക്കി വാങ്ങിയ ഐ ഫോണുകളില്‍ ചിലതാണ് കാണാതായത്. 224 ഐഫോണുകളില്‍ പലതും പല ആശുപത്രികളിലായി കൂട്ടിയിട്ടിരിക്കുകയാണെന്നും ചിലത് കാണാനില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് വാങ്ങിയ ഐഫോണുകള്‍ കാണാനില്ലെന്ന് മന്ത്രി കെ മുരളീധരൻ നിയമസഭയില്‍. കൊവിഡ് കാലത്ത് കണ്ണ് പരിശോധനയ്ക്കായി 7.16 കോടി മുടക്കി വാങ്ങിയ ഐ ഫോണുകളില്‍ ചിലതാണ് കാണാതായത്. 224 ഐഫോണുകളില്‍ പലതും പല ആശുപത്രികളിലായി കൂട്ടിയിട്ടിരിക്കുകയാണെന്നും ചിലത് കാണാനില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

കണ്ണ് പരിശോധനക്കായുള്ള ഫണ്ടസ് ക്യാമറയില്‍ ഘടിപ്പിക്കാനായാണ് ഐ ഫോണുകള്‍ ആരോഗ്യവകുപ്പ് വാങ്ങിയിരുന്നത്. അബിൻ വർക്കി എംഎല്‍എയുടെ സബ് മിഷനാണ് ആരോഗ്യമന്ത്രി മറുപടി നല്‍കിയത്. 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകളാണ് വാങ്ങിയത്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ വാങ്ങിയ 124 വെന്‍റിലേറ്ററുകള്‍ ഉപയോഗിക്കാൻ കഴിയാത്ത സാഹര്യമുണ്ടെന്നും വീഴ്ചകള്‍ കണ്ടെത്താൻ വിജിലൻസ് അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന; 34 വാഹനങ്ങൾക്ക് പിടി വീണു, പിഴയിട്ടത് 57,250 രൂപ
ഡയാലിസിസിനായി വീട്ടുകാര്‍ ആശുപത്രിയില്‍ പോയ തക്കം നോക്കി മോഷണം; ആയുര്‍വേദ വിദ്യാര്‍ഥി പിടിയില്‍