
തിരുവനന്തപുരം: മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ. മലപ്പുറം ജില്ലയിൽ രണ്ടാമത് മെഡിക്കൽ കോളേജിന് സ്കോപ്പ് ഇല്ലെന്നാണ് കെ മുരളീധരൻ പറഞ്ഞത്. ജനസംഖ്യയും രോഗികളുടെ അനുപാതവും നിരത്തി തിരൂർ ആസ്ഥാനമായി പുതിയ മെഡിക്കൽ കോളേജ് വേണം എന്ന കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് കേന്ദ്ര അനുമതിയോടെയാണ് രണ്ടാമത് മെഡിക്കൽ കോളേജ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. 100 മെഡിക്കൽ സീറ്റ് കൂടുതലായി കേന്ദ്രം അനുവദിച്ചിരുന്നു. ഇതാണ് തിരുവനന്തപുരത്ത് രണ്ടാമത് മെഡിക്കൽ കോളേജ് അനുവദിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ. മലപ്പുറം ജില്ലയിൽ രണ്ടാമത് മെഡിക്കൽ കോളേജിന് സ്കോപ്പ് ഇല്ലെന്നാണ് കെ മുരളീധരൻ പറഞ്ഞത്. ജനസംഖ്യയും രോഗികളുടെ അനുപാതവും നിരത്തി തിരൂർ ആസ്ഥാനമായി പുതിയ മെഡിക്കൽ കോളേജ് വേണം എന്ന കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് കേന്ദ്ര അനുമതിയോടെയാണ് രണ്ടാമത് മെഡിക്കൽ കോളേജ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. 100 മെഡിക്കൽ സീറ്റ് കൂടുതലായി കേന്ദ്രം അനുവദിച്ചിരുന്നു. ഇതാണ് തിരുവനന്തപുരത്ത് രണ്ടാമത് മെഡിക്കൽ കോളേജ് അനുവദിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam