'സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട്', മുഖ്യമന്ത്രിയുമായി സംസാരിച്ച് വീണ ജോര്‍ജ്, പിണറായി കണ്ണൂരിലെ ആശുപത്രിയിലെത്തി

Published : Feb 25, 2026, 04:55 PM IST
CM Pinarayi Vijayan visiting Health Minister Veena George at Kannur District Hospital

Synopsis

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റു.  മന്ത്രിയെ തടഞ്ഞതിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലുമാണ് കഴുത്തിനും കൈയ്ക്കും പരിക്കേറ്റത്.  

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റു. വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനായി എത്തിയ മന്ത്രിയെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ച് പ്രതിഷേധക്കാർ തടയുകയായിരുന്നു. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റു.

മുഖ്യമന്ത്രിയുമായി സംസാരിച്ചു: പരിക്കേറ്റ ഉടനെ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. "സിഎമ്മേ, കഴുത്തിന് നല്ല വേദനയുണ്ട്. കയറി വരുമ്പോൾ ഉന്തും തള്ളും ഉണ്ടായിരുന്നു," എന്ന് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രി നേരിട്ട് ആശുപത്രിയിലെത്തി മന്ത്രിയുടെ ആരോഗ്യസ്ഥിതി തിരക്കി. പരിക്ക് സാരമായതിനെ തുടർന്ന് മന്ത്രി നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിയെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സന്ദർശിച്ചു.

മന്ത്രിക്കൊപ്പം സംഭവസമയത്ത് സ്പീക്കർ എ.എൻ. ഷംസീറും ഉണ്ടായിരുന്നു. മന്ത്രിയെ ആക്രമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും സമരക്കാരെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ തുടർച്ചയായ പ്രതിഷേധങ്ങൾ നടന്നു വരികയായിരുന്നു. പൊലീസ് സുരക്ഷാ വലയം ഭേദിച്ചാണ് പ്രവർത്തകർ മന്ത്രിയെ കയ്യേറ്റം ചെയ്തതെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരോ​ഗ്യമന്ത്രിക്ക് പരിക്കേറ്റ സംഭവം: ആക്രമണം ആസൂത്രിതം; ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കുമെന്ന് എംവി ​ഗോവിന്ദൻ
ചെന്നിത്തല പുറത്തുവിട്ട കത്ത് ആയുധമാക്കി സര്‍ക്കാര്‍; 'സന്ദേശം ഡാറ്റ ചോര്‍ച്ചയല്ല, വ്യഖ്യാനം ദുരുദ്ദേശ്യപരം', മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്