ആരോഗ്യപ്രവർത്തകർ വീടുകളിലെത്തും, രോഗങ്ങൾ കണ്ടുപിടിക്കാൻ പരിശോധനകൾ; പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ

Published : Oct 27, 2026, 03:44 PM IST
k muraleedharan

Synopsis

ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ഘട്ടം മുതൽ തന്നെ പാലിയേറ്റീവ് പരിചരണം ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വീടുകളിലെത്തി പരിശോധന നടത്തുന്ന ഹൃദയരാഗം പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. പ്രാഥമിക ആരോഗ്യസംവിധാനത്തെയും പാലിയേറ്റീവ് പരിചരണത്തെയും കൂടുതൽ ശക്തമായി ബന്ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ മാത്രമല്ല, ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ഘട്ടം മുതൽ പാലിയേറ്റീവ് പരിചരണം നൽകാൻ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സത്യൻ സ്മാരക ഹാളിൽ ലോക പാലിയേറ്റീവ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായ രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ നടത്തുന്ന ഹൃദയരാഗം പദ്ധതി ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്. പദ്ധതി വിജയകരമായാൽ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. പാലിയേറ്റീവ് പരിചരണത്തെ പദ്ധതിയുമായി ബന്ധിപ്പിക്കും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള സംസ്ഥാനത്തെ മുഴുവൻ രോഗികളെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.

പാലിയേറ്റീവ് പരിചരണത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം എന്നത് ഏറെ അഭിമാനകരമാണ്. ജനകീയ ആരോഗ്യ പ്രവർത്തനമായി പാലിയേറ്റീവ് പരിചരണത്തെ വികസിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് കേരളത്തിന്‍റെ നേട്ടം. ശാരീരിക വിഷമതകൾ കുറയ്ക്കുന്നതോടൊപ്പം രോഗിക്ക് മാനസിക, സാമൂഹിക പിന്തുണ കൂടി നൽകുന്നുവെന്ന് ഉറപ്പ് വരുത്താൻ നമുക്ക് കഴിയുന്നു. പാലിയേറ്റീവ് പരിചരണം കാരുണ്യപ്രവർത്തനം മാത്രമല്ല, അവകാശാധിഷ്ഠിതവും ജനകീയവുമായ പ്രവർത്തനമാണ്.

പ്രാഥമിക ആരോഗ്യസംവിധാനത്തെയും പാലിയേറ്റീവ് പരിചരണത്തെയും കൂടുതൽ ശക്തമായി ബന്ധിപ്പിക്കാൻ നമുക്ക് സാധിക്കണം. ചെറുപ്പക്കാർ കൂടുതലായി പാലിയേറ്റീവ് രംഗത്തേക്ക് കടന്നുവരുന്നുവെന്നത് സന്തോഷകരമാണ്. എസ്എസ്എൽസി പാസായവർക്ക് ആരോഗ്യസർവകലാശാലയിൽ പാലിയേറ്റീവ് പരിചരണത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വാർഡ് കൗൺസലർ ഷേർളി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രോഗികളും പാലിയേറ്റീവ് പ്രവർത്തകരും പങ്കെടുത്തു. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീത്ത സന്നിഹിതയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിപ്പരിക്കേൽപിച്ചു; ആക്രമിച്ചത് പെൺകുട്ടിയുടെ ബന്ധു, സംഭവം വടകര മയ്യന്നൂരിൽ
കോൺഗ്രസ് കേരളയുടെ വിവാദ പോസ്റ്റ്: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് മാപ്പ് പറഞ്ഞെന്ന് കെപിസിസി; വക്കീൽ നോട്ടീസിന് മറുപടി നൽകി സണ്ണി ജോസഫ്