ലാലി ഗോപകുമാറിന്റെ ഹൃദയം ലീനയില്‍ മിടിച്ച് തുടങ്ങി

Published : May 09, 2020, 10:27 PM ISTUpdated : May 09, 2020, 10:37 PM IST
ലാലി ഗോപകുമാറിന്റെ ഹൃദയം ലീനയില്‍ മിടിച്ച് തുടങ്ങി

Synopsis

സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ഹെലികോപ്ടര്‍ വഴി ഹൃദയം എത്തിച്ചത്.  

കൊച്ചി: മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി ലാലി ഗോപകുമാറിന്റെ ഹൃദയം കോതമംഗലം സ്വദേശി ലീനയില്‍ മിടിച്ച് തുടങ്ങി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതിനാല്‍ ലീനയെ ഇനി തീവ്രപരിചരണ വിഭാഗത്തിലേക്ക് ഉടന്‍ മാറ്റും. ഇനിയുള്ള 48 മണിക്കൂര്‍ പ്രധാനപ്പെട്ടതാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ഹെലികോപ്ടര്‍ വഴി ഹൃദയം എത്തിച്ചത്. നാല്  മിനിറ്റിനുള്ളില്‍  ലിസി ആശുപത്രിയിലേക്കുള്ള 6 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ആംബുലന്‍സ് ആശുപത്രിയിലേക്ക് എത്തിച്ച് വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി.

ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് കോതമംഗലം സ്വദേശിനിയായ 49 കാരിക്ക് വേണ്ടി എത്തിച്ചത്.
 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും