'ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യത'; കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്

By Web TeamFirst Published Feb 29, 2020, 6:47 AM IST
Highlights

പലയിടത്തും 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്. വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില് ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് വിലയിരുത്തല്‍. 

തിരുവനന്തപുരം:  സംസ്ഥാനത്ത് ഉടൻ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ ഡിസംബര്‍ ,ജനുവരിയില്‍ അനുഭവപ്പെടാറുളള തണുപ്പ് ഇപ്പോഴില്ല. 

പലയിടത്തും 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്. വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില് ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ഉഷ്ണതരംഗത്തിലേക്ക് നയിക്കും. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ സംസ്ഥാനത്ത് മറ്റ് എവിടെ വേണമെങ്കിലും ഉഷ്ണതരംഗം പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നു. 2016ലാണ് സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം അനുഭവപ്പെട്ടത്.

click me!