മലപ്പുറം മതില്‍മൂലയില്‍ മലവെള്ളപ്പാച്ചില്‍; കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു, വീടുകളില്‍ വെള്ളം കയറി

By Web TeamFirst Published Jul 23, 2021, 3:39 PM IST
Highlights

പ്രദേശത്ത് നിന്ന് മാറി താമസിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസമായി ശക്തമായ മഴയാണ് പ്രദേശത്ത്. 

മലപ്പുറം: മലപ്പുറത്തെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. ചാലിയാർ പഞ്ചായത്തിലെ മതിൽ മൂലയിലുണ്ടായ മലവെള്ളപാച്ചിലില്‍ കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകി. വെള്ളം കയറിയതിനെ തുടര്‍ന്ന്  സമീപത്തെ  വീടുകളിലുള്ളവരെ മാറ്റിയിട്ടുണ്ട്. പോത്ത്കല്ല്, പൂക്കോട്ടും പാടം, നിലമ്പൂര്‍, എടക്കര, ചുങ്കത്തറ എന്നിവിടങ്ങളിലൊക്കെ മഴയെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുണ്ടേരിയിൽ ആദിവാസി കോളനിയിൽ  ഒറ്റപ്പെട്ട ഗർഭിണിയെ ഫയർ - റസ്ക്യു ടീം രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഇരുട്ടുകുത്തി കോളനിയിലെ വീട്ടിൽ രാധിക ഒറ്റപ്പെട്ടത്. നിലമ്പൂരിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. താലൂക്ക് ഓഫീസിലാണ് കൺട്രോൾ റൂം തുറന്നത്.
 

click me!