ഉഗ്രശബ്ദത്തോടെ കൂറ്റൻ പാറക്കല്ല് അടർന്നു വീണു, ഉരുൾ പൊട്ടിയെന്ന് സംശയം,അപകട സാധ്യത; ആളുകളെ മാറ്റിപാർപ്പിച്ചു

Published : Jun 28, 2024, 11:58 AM ISTUpdated : Jun 28, 2024, 12:07 PM IST
ഉഗ്രശബ്ദത്തോടെ കൂറ്റൻ പാറക്കല്ല് അടർന്നു വീണു, ഉരുൾ പൊട്ടിയെന്ന് സംശയം,അപകട സാധ്യത; ആളുകളെ മാറ്റിപാർപ്പിച്ചു

Synopsis

സ്ഥലത്ത് പാറക്കല്ല് അടര്‍ന്നു വീഴാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാൽ സമീപത്തെ എഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

കോഴിക്കോട്: കനത്ത മഴയില്‍ കൂറ്റൻ പാറക്കല്ല് അടര്‍ന്ന് വീണ് അപകടം. അപകടത്തില്‍ വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കല്ലാനോട് ആണ് ശക്തമായ മഴയില്‍ കൂറ്റൻ പാറക്കല്ല് പതിച്ചത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ എഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ഉഗ്ര ശബ്ദത്തോടെയാണ് പാറക്കല്ല് വീടുകൾക്ക് സമീപത്തേക്ക് പതിച്ചത്. സ്ഥലത്ത് പാറക്കല്ല് അടര്‍ന്നു വീഴാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നും സംശയിക്കുന്നുണ്ട്. നേരത്തെ മലയിടിച്ചിലും വിള്ളലും ഉണ്ടായ പ്രദേശമാണിത്.

ഇന്നലെ രാത്രിയാണ് പാറക്കല്ല് താഴേക്ക് പതിച്ചത്. വീട്ടുകാര്‍ ഉറങ്ങുന്നതിനിടെ ഉഗ്ര ശബ്ദം കേട്ടെങ്കിലും എന്താണ് സംഭവമെന്ന് മനസിലായിരുന്നില്ല. പിന്നീട് ഇന്ന് രാവിലെയാണ് പാറക്കല്ല് അടര്‍ന്നുവീണതായി മനസിലായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ സ്ഥലത്ത് മഴ പെയ്യുന്നില്ല. എന്നാല്‍, വീണ്ടും ശക്തമായ മഴയുണ്ടായാല്‍ പാറക്കല്ല് താഴേക്ക് പതിക്കാൻ സാധ്യത നിലനില്‍ക്കുന്നുണ്ട്. 

ദില്ലി വിമാനത്താവളത്തിലെ ടെർമിനലിൻെറ മേൽക്കൂര തകർന്ന് വീണ സംഭവം; ഒരാള്‍ മരിച്ചു, 3പേര്‍ക്ക് ഗുരുതര പരിക്ക്

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്