ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് പരക്കെ നാളെ ശക്തമായ മഴ

By Web TeamFirst Published Sep 18, 2020, 4:42 PM IST
Highlights

നാളെ കേരളത്തിൽ പരക്കെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ കനക്കുന്നത്. നാളെ കേരളത്തിൽ പരക്കെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 

കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകയിട്ടുണ്ട്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടായിരിക്കും. ഇന്ന് തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടുണ്ട്. 21 വരെ മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദമാണ് കാലവർഷം വീണ്ടും കനക്കാൻ കാരണം

മഴക്കൊപ്പം കാറ്റും ശക്തമാകാ സാധ്യതയുണ്ട്. കേരളാ തീരത്ത് മീൻ പിടിക്കാൻ പോകരുതെന്നാണ് മുന്നറിയിപ്പ്. 
 

click me!