
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. വിചാരണ കോടതിയിയുടെ കൈവശമുള്ള കേസിന്‍റെ രേഖകൾ ഹാജരാക്കാനും ഹൈക്കോടതി നിര്ദേശം നൽകിയിട്ടുണ്ട്.
ഒമ്പതു മാസത്തോളം പ്രതികൾ കസ്റ്റഡിയിൽ കഴിയുന്നത് കണക്കിലെടുത്തും യുഎപിഎ നിലനിൽക്കാനുള്ള തെളിവില്ലെന്നും വിലയിരുത്തിയാണ് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ഇരുവർക്കും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. എന്നാൽ യഥാർത്ഥ വസ്തുതകൾ വിലയിരുത്താതെയാണ് കീഴ്കോടതി നടപടിയെന്ന് ആരോപിച്ചാണ് എൻഐ.എ അപ്പീൽ നൽകിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam