മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവനന്തപുരത്ത് ശക്തമായ മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published : May 12, 2024, 05:37 PM IST
മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവനന്തപുരത്ത് ശക്തമായ മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Synopsis

ഉച്ച തിരിഞ്ഞാണ് മഴ മുന്നറിയിപ്പില്‍ മാറ്റം വന്നത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതില്‍ തിരുവനന്തപുരത്ത് കനത്ത മഴയാണ് ലഭിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നലെ മുതല്‍ തന്നെ സംസ്ഥാനത്ത് വ്യാപകമായി വേനല്‍ മഴ ലഭിച്ചിരുന്നു. ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാലിപ്പോള്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉച്ച തിരിഞ്ഞാണ് മഴ മുന്നറിയിപ്പില്‍ മാറ്റം വന്നത്. തെക്കൻ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മധ്യകേരളത്തില്‍ എറണാകുളം ജില്ലയിലും വടക്കൻ കേരളത്തില്‍ വയനാട്, കണ്ണൂർ ജില്ലകളിലും ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെല്ലാം തന്നെ ഉച്ചയ്ക്ക് ശേഷം കനത്ത മഴ ലഭിക്കുന്നുണ്ട്. 

തിരുവനന്തപുരത്ത് നഗരത്തിലും മലയോര മേഖലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്. നെയ്യാറ്റിൻകര, കാരക്കോണം,  വെള്ളറട ഭാഗങ്ങളിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. അടുത്ത ദിവസങ്ങളിലും വ്യാപകമായി സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നാളെ (13-05-24) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read:- പാലക്കാട്ട് പനി ബാധിച്ച് കുഴഞ്ഞുവീണ മൂന്ന് വയസുകാരി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു