
പത്തനംതിട്ട: ജില്ലയിൽ ശക്തമായി പെയ്യുന്ന മഴയിൽ മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടർ. ഇന്ന് വൈകുന്നേരം മുതൽ ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യുകയാണ്. ഇതു ഇന്ന് രാത്രിയിലും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ സൂചികകളിൽ നിന്നും മനസിലാക്കുന്നുവെന്ന് കളക്ടർ വ്യക്തമാക്കി.
ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടലും രാത്രി ഉണ്ടായെന്ന് കളക്ടർ അറിയിച്ചു. ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു. റോഡ് ഗതാഗതത്തിൽ ഉണ്ടായിട്ടുള്ള മാർഗ്ഗതടസ്സം വേഗത്തിൽ നീക്കുന്നുണ്ടെന്നും കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.
മൂഴിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്ന് വൈകുന്നേരം റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്നും ജലനിരപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രിതമായ തോതിൽ ജലം പുറത്തേക്കു വിടും. ആശങ്കാജനകമായ സ്ഥിതി നിലവിൽ ഇല്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം എന്നഭ്യർത്ഥിക്കുന്നുവെന്നും കളക്ടർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam