സംസ്ഥാനത്ത് ചില ജില്ലകളിൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Published : Aug 30, 2019, 02:52 PM ISTUpdated : Aug 30, 2019, 02:53 PM IST
സംസ്ഥാനത്ത് ചില ജില്ലകളിൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Synopsis

ഒറ്റ തിരിഞ്ഞ് അതിശക്തമായ മഴ പെയ്തേക്കുമെന്നാണ് നിരീക്ഷണം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്

തിരുവനന്തപുരം: ഇന്ന് മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു.

ആഗസ്റ്റ് 30 ന് കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, എറണാകുളം, ഇടുക്കി , മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മഴക്ക് സാധ്യത.

ആഗസ്റ്റ് 31 ന്- പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം , ഇടുക്കി,മലപ്പുറം ജില്ലകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

സെപ്റ്റംബർ 1 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. ഒറ്റ തിരിഞ്ഞ് അതിശക്തമായ മഴ പെയ്തേക്കുമെന്നാണ് നിരീക്ഷണം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അതത് ജില്ലയിലെ കൺട്രോൾ റൂം താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരം വിലയിരുത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെങ്കൊട്ടയിളക്കി യുഡിഎഫിൻ്റെ തേരോട്ടം? 45 വർഷം എൽഡിഎഫ് ഭരിച്ച കൊല്ലം കോർപറേഷനിൽ ബിജെപിയും മുന്നേറുന്നു; ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി
പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തന് വിജയം