
കണ്ണൂർ: കാലവർഷം ശക്തമായതിന് പിന്നാലെ കണ്ണൂരിൽ കനത്ത മഴ. മൂന്ന് മണിക്കൂറിലേറെ നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്തു നാല് വീടുകളിൽ വെള്ളം കയറി. ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാൽ വഴി പുറത്തേക്ക് ഒഴുക്കിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്.
വിമാനത്താവള പരിസരത്ത് വൈകിട്ട് 4 മണി മുതൽ കനത്ത മഴ പെയ്തിരുന്നു. ഇത് രാത്രി ഏഴ് മണിക്ക് ശേഷവും തുടർന്നു. കൃഷിസസ്ഥലങ്ങളിലും വെള്ളം കയറി. കല്ലേരിക്കരയിൽ എം രാജീവൻ, വി വി ജാനകി, കെ മോഹനൻ, ഭാർഗവൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടായി. തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയോട് ചേർന്ന് മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
കഴിഞ്ഞ ആറ് മണിക്കൂറിനിടെ കണ്ണൂർ വിമാനത്താവളത്തിന് സമീപത്ത് 111 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മറ്റിടങ്ങളിൽ ഇതേ സമയത്ത് 76.5 മില്ലിമീറ്റർ മഴയും ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam