കനത്ത മഴ തുടരുന്നു; റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ

Published : May 28, 2025, 06:11 PM ISTUpdated : May 28, 2025, 06:13 PM IST
കനത്ത മഴ തുടരുന്നു; റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ

Synopsis

നേരത്തെ, കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഈ ജില്ലകളിൽ കനത്തമഴ തുടരുകയാണ്.

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ. ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ അവധിയായിരിക്കും. ജില്ലയിൽ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഈ ജില്ലകളിൽ കനത്തമഴ തുടരുകയാണ്.

കാസർ‍കോട് ജില്ലയിലെ അവധി

ജില്ലയിലെ  പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ  തുടങ്ങിയവയ്ക്ക് നാളെ (മെയ് 29 2025) അവധിയായിരിക്കുമെന്ന് കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖറാണ് പ്രഖ്യാപിച്ചത്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ക്വാറികൾ മെയ് 29, 30 തീയതികളിൽ പ്രവർത്തിക്കുവാൻ പാടില്ല. റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ ജില്ലയിൽ  റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ബീച്ചുകളിലേക്കും വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്ന് കളക്ടർ അറിയിച്ചു.

മഴ നേരത്തേയെത്തി

പതിവില്ലാതെ 8 ദിവസം മുമ്പേ കേരളത്തില്‍ ഇത്തവണ മൺസൂണെത്തി. അടുത്ത മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴ കേരളത്തിൽ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ രീതിയിൽ സീസൺ മുഴുവൻ മഴ തുടരുമോയെന്ന് ഇപ്പോൾ പറയാനാകില്ല. എന്നാൽ തെക്ക് പിടഞ്ഞാറൻ മൺസൂൺ വളരെ സജീവമാണെന്നും കേരളത്തിൽ നാല് മാസം അധികം മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ പെയ്യുന്നതിലും 8 ശതമാനം അധികം മഴയാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്ക് പടിഞ്ഞാറൻ മൺസൂൺ സീസണിൽ രാജ്യത്ത് സാധാരണയിലും 6 ശതമാനം അധികം മഴ പെയ്യുമെന്നും മുന്നറിയിപ്പ് പറയുന്നു. എൽനിനോ പ്രതിഭാസം ഇത്തവണ മൺസൂണിനെ ബാധിക്കില്ല. ഒരു സ്ഥലത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്യുന്നത് തുടരും. വരും വർഷങ്ങളിലും ഇത് പ്രതീക്ഷിക്കണം. 

കനത്ത മഴയും കാറ്റും, വൈദ്യുതി നിലച്ച് 8 വയസുകാരൻ ലിഫ്റ്റിൽ കുടുങ്ങി; കരച്ചിൽ കേട്ട് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം