റെഡ് അലർട്ട്: നാളെയും അവധി; ട്യൂഷൻ,മദ്രസ, സ്പെഷ്യൽ ക്ലാസുകൾക്കും ബാധകം; പരീക്ഷകൾ നടക്കുമെന്ന് കാസ‍ർകോട് കളക്ടർ

Published : May 28, 2025, 05:09 PM ISTUpdated : May 28, 2025, 05:24 PM IST
റെഡ് അലർട്ട്: നാളെയും അവധി; ട്യൂഷൻ,മദ്രസ, സ്പെഷ്യൽ ക്ലാസുകൾക്കും ബാധകം; പരീക്ഷകൾ നടക്കുമെന്ന് കാസ‍ർകോട് കളക്ടർ

Synopsis

കാസർകോട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കാസർകോട്: ജില്ലയിലെ  പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ  തുടങ്ങിയവയ്ക്ക് നാളെ (മെയ് 29 2025) അവധിയായിരിക്കുമെന്ന് കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖറാണ് പ്രഖ്യാപിച്ചത്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ക്വാറികൾ മെയ് 29, 30 തീയതികളിൽ പ്രവർത്തിക്കുവാൻ പാടില്ല. റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ ജില്ലയിൽ  റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ബീച്ചുകളിലേക്കും വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്ന് കളക്ടർ അറിയിച്ചു.

പതിവില്ലാതെ 8 ദിവസം മുമ്പേ കേരളത്തില്‍ ഇത്തവണ മൺസൂണെത്തി. അടുത്ത മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴ കേരളത്തിൽ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ രീതിയിൽ സീസൺ മുഴുവൻ മഴ തുടരുമോയെന്ന് ഇപ്പോൾ പറയാനാകില്ല. എന്നാൽ തെക്ക് പിടഞ്ഞാറൻ മൺസൂൺ വളരെ സജീവമാണെന്നും കേരളത്തിൽ നാല് മാസം അധികം മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ പെയ്യുന്നതിലും 8 ശതമാനം അധികം മഴയാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്ക് പടിഞ്ഞാറൻ മൺസൂൺ സീസണിൽ രാജ്യത്ത് സാധാരണയിലും 6 ശതമാനം അധികം മഴ പെയ്യുമെന്നും മുന്നറിയിപ്പ് പറയുന്നു. എൽനിനോ പ്രതിഭാസം ഇത്തവണ മൺസൂണിനെ ബാധിക്കില്ല. ഒരു സ്ഥലത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്യുന്നത് തുടരും. വരും വർഷങ്ങളിലും ഇത് പ്രതീക്ഷിക്കണം. 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും