കാലവര്‍ഷം കനക്കുന്നു; എറണാകുളം, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിര്‍ദ്ദേശം

Published : Jun 09, 2019, 09:33 AM IST
കാലവര്‍ഷം കനക്കുന്നു; എറണാകുളം, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിര്‍ദ്ദേശം

Synopsis

ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും അതിശക്തമായ മഴ പെയ്തിരുന്നു. വരും ദിനങ്ങളിലും മഴ ശക്തമാകും. ന്യുനമര്‍ദ്ദം തിങ്കളാഴ്ചയോടെ ശക്തി പ്രാപിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുകയാണ്. ഇന്നലെയാണ് മഴ ശക്തമായി തുടങ്ങിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് അതീവ  ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ എറണാകുളം, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 

ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും അതിശക്തമായ മഴ പെയ്തിരുന്നു. വരും ദിനങ്ങളിലും മഴ ശക്തമാകും. ന്യുനമര്‍ദ്ദം തിങ്കളാഴ്ചയോടെ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് നേരത്തേ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. അതേസമയം കൊങ്കണ്‍ വഴിയുള്ള  റെയില്‍ ഗതാഗതത്തിന് സമയമാറ്റം ഉണ്ടാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. 

സംസ്ഥാനത്ത് 52 ദിവസം നീണ്ട് നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. 12 നോട്ടിക്കൽ മൈൽ പ്രദേശത്ത്, ജൂലൈ 31 വരെയാണ് ഫിഷിംഗ് ബോട്ടുകൾക്ക് നിരോധനം. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് വിലക്കില്ല. മത്സ്യങ്ങളുടെ പ്രജനനകാലത്ത് യന്ത്ര യാനങ്ങൾ ട്രോളിംഗ് ലംഘിച്ച് മത്സ്യബന്ധനം നടത്തിയാൽ കർശനനടപടികളും, 2.5 ലക്ഷം രൂപ പിഴയും ചുമത്തും. എറണാകുളം ഉൾപ്പടെയുള്ള പ്രധാന ഹാർബർ മേഖലകളിൽ ഫിഷിംഗ് ബോട്ടുകൾക്ക് ഡീസൽ നൽകുന്നത് ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി