പ്രവചനം കിറുകൃത്യം! ആഹാ, തിരുവനന്തപുരത്ത് മഴ തുടങ്ങി; വരും മണിക്കൂറിൽ 4 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

Published : Apr 04, 2024, 04:22 PM ISTUpdated : Apr 04, 2024, 04:38 PM IST
പ്രവചനം കിറുകൃത്യം! ആഹാ, തിരുവനന്തപുരത്ത് മഴ തുടങ്ങി; വരും മണിക്കൂറിൽ 4 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

Synopsis

തിരുവനന്തപുരത്തിനൊപ്പം കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്

തിരുവനന്തപുരം: കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാന നഗരത്തിൽ മഴ തുടങ്ങി. വൈകുന്നേരം നാല് മണിയോടെയാണ് തലസ്ഥാന നഗരത്തിൽ മഴ തുടങ്ങിയത്. മൂന്ന് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ തലസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ചിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ഫലിച്ചത് നഗരവാസികൾക്ക് കൊടും ചൂടിൽ നേരിയ ആശ്വാസമാണ്. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എപ്രിലിൽ കേരളത്തിൽ പൊതു അവധിയും പ്രാദേശിക അവധിയും നിറയെ! കുട്ടികൾക്കൊപ്പം ആഘോഷിക്കാം, അറിയേണ്ടതെല്ലാം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ