കനത്ത് പെയ്ത് മഴ! വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തം, കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു

Published : Jul 17, 2025, 06:08 AM ISTUpdated : Jul 17, 2025, 11:26 AM IST
kerala rain

Synopsis

കോഴിക്കോട് വിലങ്ങാട് പാലത്തിൽ വെള്ളംകയറി. പുല്ലുവ പുഴയിൽ ജലനിരപ്പ് ഉയർന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശം. കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം മണ്ണിടിഞ്ഞ് വീണ് പൂർണമായും തടസപ്പെട്ടു. കോഴിക്കോട് വിലങ്ങാട് പാലത്തിൽ വെള്ളം കയറി. പുല്ലുവ പുഴയിൽ ജലനിരപ്പ് ഉയർന്നു. കോഴിക്കോട് കടന്തറ പുഴയിൽ മലവെള്ള പാച്ചിലുണ്ടായി. മരുതോങ്കര പശുക്കടവ് മേഖലകളിൽ നിന്നും 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോഴിക്കോട് ചെമ്പനോടയിൽ നിന്നും 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പെരുവണ്ണാമൂഴി,ചെമ്പനോട പാലത്തിൽ വെള്ളം കയറി.

തൊട്ടിൽപ്പാലം പുഴയിലും മലവെള്ള പാച്ചിലുണ്ടായി. ദേശീയപാതയിൽ കോഴിക്കോട് കൊല്ലഗൽ റോഡിൽ ഈങ്ങാപ്പുഴയിൽ റോഡിൽ വെള്ളം കയറി. വിഷ്ണുമംഗലം ബണ്ട് കവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ ചെറുമോത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസപെട്ടു. കരിങ്ങാട്,കൈവേലി റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപെട്ടു. കുറ്റ്യാടി മരുതോങ്കര, കൂരാച്ചുണ്ട് മേഖലയിലും ശക്തമായ മഴ പെയ്തു.

താമരശ്ശേരി ഈങ്ങാപ്പുഴ മസ്ജിദിൽ വെള്ളം കയറി. കാസർകോട് ചെറുവത്തൂർ കുളങ്ങാട് മലയിൽ മണ്ണിടിച്ചിലുണ്ടായി. അപകട ഭീഷണിയെ തുടർന്ന് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിയിരുന്നു. നേരത്തെ മലയിൽ വിള്ളലുണ്ടായിരുന്നു. അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

കാസർകോട് ചിത്താരിക്ക് അടുത്ത് റെയിൽവേ ഗേറ്റ് മുറിയിൽ വെള്ളം കയറി. കണ്ണൂർ തുടിക്കാട്ട് കുന്നിൽ മണ്ണിടിച്ചിലുണ്ടായി. കുന്നിന് മുകളിൽ താമസിക്കുന്നവരെ മാറ്റി. ചാവശ്ശേരി^ഇരിക്കൂർ റോഡിൽ ഗതാഗത തടസമുണ്ടായി. മട്ടന്നൂർ ചാവശ്ശേരിയിൽ നിന്നും പഴശ്ശി ഡാം വഴി ഇരിക്കൂറിലേക്ക് പോകുന്ന റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു.

പാലക്കാട് അലനല്ലൂർ എടത്തനാട്ടുകര പാതയിൽ കണ്ണംകുണ്ട് പാലത്തിൽ വെള്ളം കയറി. പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിർത്തി. താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നേരത്തെ ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽ മല മേഖലകളിൽ പ്രവേശനം നിരോധിച്ചു. 

മഴ അവധി 

മഴ ശക്തമായതോടെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കോഴിക്കോട്, കാസർകോട്, വയനാട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലാണ് അവധി. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ