ട്രാക്കിൽ മരം വീണു, ട്രെയിൻ ഗതാഗതം തടസപ്പെട്ടു, വന്ദേഭാരത് അടക്കം ട്രെയിനുകൾ വൈകിയോടുന്നു, വിവരങ്ങളറിയാം

Published : May 30, 2025, 11:17 AM IST
ട്രാക്കിൽ മരം വീണു, ട്രെയിൻ ഗതാഗതം തടസപ്പെട്ടു, വന്ദേഭാരത് അടക്കം ട്രെയിനുകൾ വൈകിയോടുന്നു, വിവരങ്ങളറിയാം

Synopsis

മംഗളുരു സെൻട്രലിനടുത്ത് ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ബംഗ്ളൂരു : ശക്തമായ മഴയിലും കാറ്റിലും മംഗളുരു സെൻട്രലിനടുത്ത് ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു. കേരളത്തിലേക്കുള്ള വന്ദേഭാരത് അടക്കം ദീർഘദൂര ട്രെയിനുകൾ വൈകിയോടുകയാണ്. മംഗളൂരുവിനും നേത്രാവതി ക്യാബിനും ഇടയിലാണ് മരം വീണത്. മരം നീക്കിയെന്നും നിലവിൽ ഈ വഴി ട്രെയിൻ ഗതാഗതം സുഗമമായി പുരോഗമിക്കുന്നുവെന്ന് റെയിൽവേ അറിയിച്ചു. 

ട്രെയിനുകൾ വൈകിയോടുന്നു 

16649 - പരശുറാം എക്സ്പ്രസ് - 3 മണിക്കൂർ വൈകി ഓടുന്നു - നേത്രാവതി ക്യാബിൻ സ്റ്റേഷനിലൂടെ വഴി തിരിച്ച് വിട്ടു

20631 - മംഗളുരു സെൻട്രൽ - തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് - ഒന്നരമണിക്കൂർ വൈകി ഓടുന്നു - നേത്രാവതി ക്യാബിൻ സ്റ്റേഷനിലൂടെ വഴി തിരിച്ച് വിട്ടു

16160 - ചെന്നൈ എഗ്മോർ എക്സ്പ്രസ് - 2 മണിക്കൂർ വൈകി ഓടുന്നു

16605 - ഏറനാട് എക്സ്പ്രസ് - രണ്ട് മണിക്കൂർ വൈകി ഓടുന്നു

16324 - മംഗളുരു സെൻട്രൽ - കോയമ്പത്തൂർ എക്സ്പ്രസ് - ഉള്ളാളിൽ നിന്നേ സർവീസ് തുടങ്ങൂ
മംഗളുരു മുതൽ ഉള്ളാൾ വരെയുള്ള സർവീസ് റദ്ദാക്കി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
മെഡിക്കൽ കോളേജ് ബാറിനു മുന്നിൽ സംഘർഷം; യുവാവിന് കുത്തേറ്റു, പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്