മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്

By Web TeamFirst Published Sep 6, 2022, 2:28 PM IST
Highlights

ദേശീയ ദുരന്ത നിവാരണ സേനയുടെ 7 ടീമിനെ സംസ്ഥാനത്ത് വിന്യസിച്ചു. 5 സംഘത്തെ കൂടി ആവശ്യപ്പെട്ടതായി മന്ത്രി

തൃശ്ശൂർ: സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി കെ.രാജൻ.  മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ 7 ടീമിനെ സംസ്ഥാനത്ത് വിന്യസിച്ചതായും മന്ത്രി പറഞ്ഞു. 5 സംഘത്തെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പ ത്രിവേണിയിൽ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ശബരിമല തീർഥാടനത്തിന്റെ ഭാഗമായുള്ള പമ്പ സ്നാനം നിരോധിച്ചിട്ടുണ്ട്. നീന്തൽ, മത്സ്യബന്ധനം എന്നിവ നടത്തരുതെന്നും മന്ത്രി നി‍ർദേശിച്ചു. യാത്ര പോകുന്നതിന് മുമ്പ് സർക്കാർ നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ആശങ്കയല്ല, ജാഗ്രതയാണ് ആവശ്യമെന്നും കെ.രാജൻ കൂട്ടിച്ചേർത്തു.

4 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 9 ഇടത്ത് ഓറഞ്ച്; ശ്രീകാര്യത്ത് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു

മത്സ്യബന്ധനത്തിന് വിലക്ക്

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 9 വരെയും, കർണാടക  തീരങ്ങളിൽ  സെപ്റ്റംബർ 08 മുതൽ 10 വരെയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയതായി  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ 9 വരെ മണിക്കൂറിൽ  40 മുതൽ 50 കിലോമീറ്റര്‍ വേഗതത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ,കർണാടക തീരങ്ങളിൽ മറ്റന്നാൾ (സെപ്റ്റംബർ 8) മുതൽ സെപ്തംബർ 10 വരെ മണിക്കൂറിൽ  45 മുതൽ 55 കിലോമീറ്റര്‍ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

*06-09-2022 മുതൽ 09-09-2022 വരെ: കേരള- ലക്ഷദ്വീപ് തീരത്തും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 

08-09-2022 മുതൽ 10-09-2022 വരെ: കർണാടക തീരം അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ,  എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 

06-09-2022 മുതൽ 10-09-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള തെക്ക് തമിഴ്‌നാട്  തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55  കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിന്  സാധ്യത. 
 
08-09-2022 മുതൽ 10-09-2022 വരെ: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ തീരത്തും,  മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

 

click me!