നാളെയും അവധി; മഴ മൂലം പുതിയ അധ്യയന വർഷത്തിലെ തുടർച്ചയായ നാലാം ദിനവും അവധി പ്രഖ്യാപിച്ചത് കുട്ടനാട് താലൂക്കിൽ

Published : Jun 04, 2025, 07:09 PM ISTUpdated : Jun 04, 2025, 08:31 PM IST
നാളെയും അവധി; മഴ മൂലം പുതിയ അധ്യയന വർഷത്തിലെ തുടർച്ചയായ നാലാം ദിനവും അവധി പ്രഖ്യാപിച്ചത് കുട്ടനാട് താലൂക്കിൽ

Synopsis

കുട്ടനാട്, കാർത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി ബാധകമാണ്. കാർത്തികപള്ളി താലൂക്കിലെ തെക്കേകര ഗവ. എൽ പി സ്കൂളിനും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സ്‌കൂൾ തുറന്ന് തുടർച്ചയായ നാലാം ദിനമാണ് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടറുടെ അറിയിപ്പിൽ പറയുന്നു.

ജൂൺ രണ്ടിനാണ് ഈ അധ്യയന വർഷത്തിലെ ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ കുട്ടനാട് താലൂക്കിൽ അന്ന് മുതൽ ഇന്ന് വരെ എല്ലാ ദിവസവും അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് കുട്ടനാട്, കാർത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. ജലനിരപ്പ് ഉയരുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ നാളെയും അവധി പ്രഖ്യാപിച്ചത്.

PREV
Read more Articles on
click me!

Recommended Stories

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും