ശക്തമായ മഴ പെയ്യും; നാല് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട്

By Web TeamFirst Published Aug 20, 2019, 5:06 PM IST
Highlights

വരും ദിവസങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട് നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. ഒറ്റതിരിഞ്ഞ് ശക്തമായ മഴക്കാണ് സാധ്യതയുള്ളതെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. മത്സ്യതൊഴിലാളികൾക്ക് പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിയ്ക്കുന്ന സ്കൂളുകൾക്ക് നാളെ (ആഗസ്റ്റ് 21, ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ സ്ഥാപനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിൽ അധ്യയനം സാധ്യമാകുന്ന പക്ഷം അവയ്ക്ക് അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

click me!