സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ആലപ്പുഴയിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ഒരു മരണം

By Web TeamFirst Published Apr 28, 2020, 7:45 PM IST
Highlights

ആലപ്പുഴ  കാവാലത്താണ് വൈദ്യുത പോസ്റ്റ്  ഒടിഞ്ഞ് വീണ് അപകടമുണ്ടായത്. ആറ്റുതീരത്ത് കുളിച്ചു കൊണ്ടിരുന്നവർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. കാവാലം സ്വദേശി അജിത (48) ആണ് മരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും അനുഭവപ്പെട്ടു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് വൈദ്യുതാഘാതമേറ്റ് ആലപ്പുഴയിൽ ഒരാൾ മരിച്ചു.

ആലപ്പുഴ  കാവാലത്താണ് വൈദ്യുത പോസ്റ്റ്  ഒടിഞ്ഞ് വീണ് അപകടമുണ്ടായത്. ആറ്റുതീരത്ത് കുളിച്ചു കൊണ്ടിരുന്നവർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. കാവാലം സ്വദേശി അജിത (48) ആണ് മരിച്ചത്. ഇവരുടെ മകളെയും അയൽവാസിയേയും  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട, എറണാകുളം, ഇടുക്കി,തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  വേനൽ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ, ഭൂമധ്യ രേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കി മി വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

click me!