ഓവർലോഡ് കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു; നേരത്തെ 'വാണിംഗ്' കിട്ടിയ അതേ ലോറി

Published : Apr 04, 2024, 11:28 AM IST
ഓവർലോഡ് കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു;  നേരത്തെ 'വാണിംഗ്' കിട്ടിയ അതേ ലോറി

Synopsis

മാർച്ച് 26 ന് ഇതേ ടിപ്പർ ലോറി ഓവർലോഡ് കയറ്റിയതിന് നടപടി നേരിട്ടിരുന്നു. വലിയ അപകടമാണ് ഈ ലോറികള്‍ ഉണ്ടാക്കുകയെന്ന ആശങ്കയിലാണ് ഇവിടെയുള്ളവര്‍ തുടരുന്നത്. 

കോഴിക്കോട്: കൂടരഞ്ഞി മേലെ കൂമ്പാറയില്‍ ഓവർലോഡ് കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു. സ്കൂൾ കുട്ടികളും, യാത്രക്കാരും ബസ് കാത്ത് നിൽക്കാറുള്ളതിന് തൊട്ടടുത്തായാണ് കല്ല് വീണത്. ആളുകളുടെ ദേഹത്തേക്ക് തട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ വലിയൊരു ദുരന്തം തന്നെയാകുമായിരുന്നു ഈ അപകടം.

കൂമ്പാറ മാതാളി ക്വാറിയിൽ നിന്നും കല്ല് കൊണ്ടുപോകുന്ന ലോറിയിൽ നിന്നാണ് കല്ല് അപകടരമായ രീതിയിൽ പുറത്തേക്ക് തെറിച്ച് വീണത്. ഈ ക്വാറിയിൽ കൃത്യമായ അളവിൽ കല്ല് കയറ്റിവിടുന്നതിനായി വെയ് ബ്രിഡ്ജ് സ്ഥാപിച്ചിട്ടില്ല. സ്ഥിരമായി അമിതഭാരം കയറ്റിയാണ് ഇവിടത്തെ ലോറികൾ പോവുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

മാർച്ച് 26 ന് ഇതേ ടിപ്പർ ലോറി ഓവർലോഡ് കയറ്റിയതിന് നടപടി നേരിട്ടിരുന്നു. വലിയ അപകടമാണ് ഈ ലോറികള്‍ ഉണ്ടാക്കുകയെന്ന ആശങ്കയിലാണ് ഇവിടെയുള്ളവര്‍ തുടരുന്നത്. 

Also Read:- ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ ഹെല്‍മറ്റ് ധരിച്ച് പാഞ്ഞുവന്ന് മോഷണം; ബൈക്കില്‍ കയറി അതിവേഗം രക്ഷപ്പെടലും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റൈഹാന്റെ ചിത്രപ്രദർശനം കാണാൻ ബിക്കാനീർ ഹൗസിൽ രാഹുൽ ഗാന്ധിയെത്തി, 74 ചിത്രങ്ങൾ നീക്കം ചെയ്തതിൽ വിവാദം തുടരുന്നു
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കോഴിക്കോട്ട് കൊടിയേറി, കായിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് ഉടനെന്ന് മുഖ്യമന്ത്രി; കുട്ടികൾക്കായി ഉഷയുടെ അഭ്യർത്ഥന