ശക്തമായ വേനൽ മഴ; കപ്പയും റബ്ബറും വാഴയും പച്ചക്കറികളുമടക്കം തിരുവനന്തപുരം ജില്ലയിൽ മാത്രം 11 കോടിയുടെ കൃഷിനാശം

Published : May 22, 2024, 05:28 PM IST
ശക്തമായ വേനൽ മഴ; കപ്പയും റബ്ബറും വാഴയും പച്ചക്കറികളുമടക്കം തിരുവനന്തപുരം ജില്ലയിൽ മാത്രം 11 കോടിയുടെ കൃഷിനാശം

Synopsis

ശക്തമായ മഴയെതുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്കില്‍ ആരംഭിച്ച രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ആറ് കുടുംബങ്ങള്‍ കഴിയുന്നു. ചിത്രം പ്രതീകാത്മകം

തിരുവനന്തപുരം: ജില്ലയില്‍ ശക്തമായ വേനല്‍ മഴയെ തുടര്‍ന്ന് 11 കോടിയുടെ കൃഷിനാശം. ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെയുള്ള കണക്കനുരിച്ച് 11,339,8000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആര്യങ്കോട് ബ്ലോക്കിലാണ്ഏറ്റവും കൂടുതവല്‍ നാശം- 5.7 കോടി. 1789 കര്‍ഷകര്‍ക്കാണ് ശക്തമായ മൂലം കൃഷിനാശം സംഭവിച്ചത്. 605.94 ഹെക്ടര്‍ കൃഷിഭൂമിയില്‍ മഴ നാശം വിതച്ചു. കൃഷിനാശം സംഭവിച്ചവയുടെ എണ്ണം: വാഴ കുലച്ചത്-1,56,180, വാഴ കുലയ്ക്കാത്തത്-4,84,20, റബ്ബര്‍-20, വെറ്റില-0.200 ഹെക്ടര്‍, കപ്പ- 8.800 ഹെക്ടര്‍, പച്ചക്കറി പന്തലുള്ളത്-1.700 ഹെക്ടര്‍, പച്ചക്കറി പന്തലില്ലാത്തത്- 1.000 ഹെക്ടര്‍.

ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

ശക്തമായ മഴയെതുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്കില്‍ ആരംഭിച്ച രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ആറ് കുടുംബങ്ങള്‍ കഴിയുന്നു. കുളത്തൂര്‍ യുപി സ്‌കൂളില്‍ മാര്‍ച്ച് 31 ന് ആരംഭിച്ച ക്യാമ്പില്‍ രണ്ട് കുടുംബങ്ങളും (ആകെ 4 പേര്‍) കോട്ടുകാല്‍ സെന്റ് ജോസഫ് സ്‌കൂളില്‍ മെയ് 20 ന് ആരംഭിച്ച ക്യാമ്പില്‍ നാല് കുടുംബങ്ങളുമാണ് (ആകെ 7 പേര്‍) കഴിയുന്നത്. ശക്തമായ മഴയെതുടര്‍ന്ന് ജില്ലയില്‍ 6 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

ശക്തമായ മഴ, പകര്‍ച്ചവ്യാധികൾ പടരുന്നു; സംശയനിവാരണത്തിന് വിളിക്കാം, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം തുറന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദുരിതാശ്വസ നിധി വകമാറ്റിയ കേസിൽ ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബഞ്ചിലെ അംഗം, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി; തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ
'ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക് അസ്വസ്ഥത ഉണ്ടായേക്കാം': എം എ ബേബിയെ പരിഹസിക്കുന്നവർക്ക് ശിവൻകുട്ടിയുടെ മറുപടി