ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ സത്യമം​ഗലം കാട്ടിൽ അടിയന്തര ലാൻഡിം​ഗ് നടത്തി

Published : Jan 25, 2023, 03:14 PM IST
 ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ സത്യമം​ഗലം കാട്ടിൽ അടിയന്തര ലാൻഡിം​ഗ് നടത്തി

Synopsis

. രവിശങ്കറിനെ കൂടാതെ മൂന്ന് പേര്‍ കൂടി ഹെലികോപ്റ്ററിലുണ്ടായിരുന്നു.

കോയമ്പത്തൂർ: ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ  ഈറോഡിന് അടുത്ത് സത്യമംഗലം കാട്ടിൽ അടിയന്തിര ലാൻഡിംഗ്  നടത്തി. ഈറോഡ് കടമ്പൂരിലായിരിലെ ആദിവാസി മേഖലയിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. ബെംഗളൂരുവിൽ നിന്ന് തിരുപ്പൂരിലേക്ക് പോകുകയായിരുന്നു ശ്രീശ്രീ രവിശങ്കറും സംഘവും. യാത്രാമധ്യേ കാലാവസ്ഥ പ്രതികൂലമായതോടെയാണ് ഹെലികോപ്റ്റര്‍ അടിയന്തര ലാൻഡിംഗ് നടത്തിയത് എന്നാണ് ഈറോഡ് പൊലീസ് അറിയിക്കുന്നത്. രവിശങ്കറിനെ കൂടാതെ മൂന്ന് പേര്‍ കൂടി ഹെലികോപ്റ്ററിലുണ്ടായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്ററിൽ തന്നെ രവിശങ്കറും സംഘവും തിരുപ്പൂരിലേക്ക് തിരിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും