ഹെലികോപ്ടര്‍ രക്ഷാദൗത്യത്തിന് അനുകൂലമായ കാലാവസ്ഥയായിരുന്നില്ല: മുഖ്യമന്ത്രി

By Web TeamFirst Published Aug 7, 2020, 7:02 PM IST
Highlights

എയര്‍ഫോഴ്‌സിന്റെ സഹായം സ്വാഭാവികമായും തേടിയിരുന്നു. എന്നാല്‍ അവര്‍ക്കും പ്രതികൂല കാലാവസ്ഥയായതിനാല്‍ എത്താനായില്ല.
 

തിരുവനന്തപുരം: രാജമലയിലെ രക്ഷാദൗത്യത്തിന് ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ അനുകൂലമായ കാലാവസ്ഥയായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാദൗത്യത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ കൈയിലുള്ള ഹെലികോപ്ടര്‍ ഉപയോഗിക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍, ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുകൂല സാഹചര്യമായിരുന്നില്ല. അതുകൊണ്ടാണ് ഹെലികോപ്ടര്‍ ഉപയോഗിക്കാതിരുന്നത്. എയര്‍ഫോഴ്‌സിന്റെ സഹായം സ്വാഭാവികമായും തേടിയിരുന്നു. എന്നാല്‍ അവര്‍ക്കും പ്രതികൂല കാലാവസ്ഥയായതിനാല്‍ എത്താനായില്ല. അതിനപ്പുറമൊന്നുമില്ല. ഇത്തരം ഘട്ടങ്ങളില്‍ സംസ്ഥാനം എയര്‍ഫോഴ്‌സിനെ സമീപിക്കാറുണ്ടെന്നും അവര്‍ വളരെ ഫലപ്രദമായി നമ്മളെ സഹായിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാജമലയിലെ അപകടത്തില്‍ എന്തുകൊണ്ട് സംസ്ഥാനത്തിന്റെ കൈവശമുള്ള ഹെലികോപ്ടര്‍ ഉപയോഗിച്ചില്ലെന്ന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇതുവരെ 16 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷവും കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷവും പ്രഖ്യാപിച്ചു.
"

click me!