'ഹലോ ഉസ്മാൻ... എങ്ങനെയുണ്ട് കാര്യങ്ങൾ': ട്രോളുകളിൽ നിറഞ്ഞ പ്രവാസി ഉസ്മാന്റെ വീട്ടിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Published : Jul 30, 2026, 03:40 PM IST
Ramesh chennithala

Synopsis

കോവിഡ് കാലത്ത് വൈറലായ 'ഹലോ ഉസ്മാൻ' ഫോൺ സംഭാഷണത്തിലെ പ്രവാസി ഉസ്മാനെ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നാദാപുരത്തെ വീട്ടിലെത്തി സന്ദർശിച്ചു. സദുദ്ദേശ്യത്തോടെ ചെയ്ത കാര്യങ്ങളുടെ പേരിൽ ചെന്നിത്തലയെ മോശമായി ചിത്രീകരിച്ചതിൽ വിഷമമുണ്ടെന്ന് ഉസ്മാൻ മുൻപ് വ്യക്തമാക്കിയിരുന്നു.

കോഴിക്കോട്: കോവിഡ് കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നടത്തിയ ഫോൺ സംഭാഷണത്തിന്റെ പേരിൽ സോഷ്യൽ മീഡിയ ട്രോളുകളിൽ നിറഞ്ഞുനിന്ന ഗൾഫ് പ്രവാസിയായ ഉസ്മാനെ കാണാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ നാദാപുരത്തെ വീട്ടിലെത്തി. 'ഹലോ ഉസ്മാൻ... എങ്ങനെയുണ്ട് കാര്യങ്ങൾ' എന്ന് ചോദിച്ചുകൊണ്ട് സംസാരിച്ച് തുടങ്ങിയ രമേശ് ചെന്നിത്തലയുടെ വീഡിയോ ആയിരുന്നു വൈറലായത്. ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ സംഭവത്തിന് ശേഷം, പലപ്പോഴും പരസ്പരം കണ്ടെങ്കിലും ആഭ്യന്തര മന്ത്രിയായ ശേഷം കോഴിക്കോട് നാദാപുരം പാറക്കടവിലുള്ള ഉസ്മാന്റെ വീട്ടിലേക്ക് നേരിട്ട് എത്തുകയായിരുന്നു.

കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പ്രവാസി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഉസ്മാൻ സമൂഹമാധ്യമങ്ങളിൽ തരംഗമായതും ട്രോളുകളിൽ ഇടംപിടിച്ചതും. എന്നാൽ സദുദ്ദേശ്യത്തോടെ ചെയ്ത കാര്യങ്ങളുടെ പേരിൽ രമേശ് ചെന്നിത്തലയെ മോശമായി ചിത്രീകരിച്ചതിൽ തനിക്ക് ഏറെ വിഷമമുണ്ടെന്ന് അന്ന് തന്നെ ഉസ്മാൻ വ്യക്തമാക്കിയിരുന്നു.

കോവിഡ് സമയത്ത് ഒഐസിസി ഭാരവാഹികളായ വർഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം എന്നിവരെയും അദ്ദേഹം ഫോണിൽ വിളിച്ചിരുന്നു. അന്ന് ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ മലപ്പുറം സ്വദേശിയുടെ നമ്പർ രമേശ് ചെന്നിത്തല കൈമാറുകയും അവർക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തിരുന്നുവെന്ന് ഉസ്മാൻ ഓർത്തെടുത്തു. ഖത്തർ ഇൻകാസിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് ഉസ്മാൻ. ഗർഭിണിയായ മകൾക്കൊപ്പം ആയിരുന്നു അന്ന് അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ; തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യം
ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസ്: 37.59 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി ഇഡി