
പാലക്കാട് : അട്ടപ്പാടിയിൽ (attapadi)ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ(elephant) കാടുകയറ്റി . മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടാനക്കൂട്ടത്തെ ജനവാസമേഖലയിൽ നിന്ന് മാറ്റിയത്. ജനങ്ങളെ ഭീതിയിലാഴ്ത്തി ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് സമീപമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. 13 കാട്ടാനകളാണ് ഉണ്ടായിരുന്നത്. കൂട്ടത്തിൽ 4 കുട്ടിയാനകളും ഉണ്ടായിരുന്നു.
രാത്രിയിൽ തുടർന്ന മഴ കാട്ടാനക്കൂട്ടത്തെ കാടുകയറ്റുന്നതിൽ തടസം സൃഷ്ടിച്ചു. മഴ മാറിയശേഷം രാവിലെയോടെയാണ് ജനവാസ മേഖലയിൽ തുടർന്ന ആനക്കൂട്ടത്തെ കാട് കയറ്റിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam