ഇവിടെ താരം വിരലിൽ പതിഞ്ഞ മഷി, ജനാധിപത്യത്തിൽ എല്ലാവരും തുല്യർ, ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി താരങ്ങൾ

Published : Apr 10, 2026, 01:55 AM IST
Actor Mohanlal and Mammootty

Synopsis

മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ വിവിധ പോളിംഗ് ബൂത്തുകളിലെത്തി വോട്ടവകാശം വിനിയോഗിച്ചു. ഓരോ വോട്ടും നാടിന്റെ ഭാവി നിർണ്ണയിക്കുമെന്നും ജനാധിപത്യത്തിൽ എല്ലാവരും തുല്യരാണെന്നും താരങ്ങൾ ഓർമ്മിപ്പിച്ചു.

തിരുവനന്തപുരം: സിനിമയിലെ രംഗങ്ങളെക്കാൾ കരുത്തുള്ളതാണ് ഓരോ വോട്ടുമെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് മലയാളത്തിന്റെ പ്രിയതാരങ്ങൾ പോളിംഗ് ബൂത്തുകളിൽ എത്തി. നഗര-ഗ്രാമ ഭേദമന്യേ രാവിലെ മുതൽ തന്നെ താരങ്ങൾ തങ്ങളുടെ ബൂത്തുകളിലെത്തി വോട്ടവകാശം വിനിയോഗിച്ചു. ഏഴ് മണിക്ക് വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപേ തന്നെ നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്തിൽ മോഹൻലാൽ എത്തിയിരുന്നു. സാധാരണക്കാരനായി ക്യൂവിൽ നിന്ന് ഏഴരയോടെയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് സ്കൂളിലായിരുന്നു മമ്മൂട്ടിയുടെ വോട്ട്. അദ്ദേഹത്തെ കാണാൻ വൻ ജനത്തിരക്കാണ് ബൂത്ത് പരിസരത്ത് അനുഭവപ്പെട്ടത്. ആലപ്പുഴ മണ്ഡലത്തിലെ സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിലെത്തിയ കുഞ്ചാക്കോ ബോബൻ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സ് തുറന്നു. ജനാധിപത്യത്തിന് മുന്നിൽ എല്ലാവരും തുല്യരെന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനം, എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തേവരയിൽ ഭാര്യ സുപ്രിയയ്ക്കൊപ്പം എത്തിയാണ് പൃഥ്വിരാജ് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായത്. യുവതാരങ്ങളായ ഫഹദ് ഫാസിൽ, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും വിവിധ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തി. നടിമാരായ അപർണ ബാലമുരളി, ആശ ശരത്, അഹാന കൃഷ്ണ എന്നിവരും വോട്ടവകാശം വിനിയോഗിച്ച് വിരലിലെ മഷി അടയാളം ആരാധകർക്കായി പങ്കുവെച്ചു. സംവിധായകൻ സത്യൻ അന്തിക്കാട്, നടന്മാരായ ജഗദീഷ്, സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, കവി വയലാർ ശരത്ചന്ദ്ര വർമ്മ എന്നിവരും പോളിംഗ് ബൂത്തുകളിലെത്തി. ഓരോ വോട്ടും നാടിന്റെ ഭാവി നിർണ്ണയിക്കുമെന്ന് ഇവർ ഓർമ്മിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്ണൂര്‍ മുതൽ വട്ടിയൂര്‍ക്കാവ് വരെ കള്ളവോട്ട് പരാതി, വ്യാജ ഐഡിയും പോസ്റ്റൽ വോട്ടും വരെ പരാതി, പോളിങ് ബൂത്തിലെത്തുമ്പോൾ വോട്ടില്ല
ദൃശ്യങ്ങൾ പുറത്ത്, അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരനെ തടഞ്ഞെന്ന് പരാതി; ബൂത്ത് സന്ദർശനത്തിനിടെ സിപിഎം പ്രവർത്തകരുമായി വാക്കേറ്റം