'കേരളത്തിലെ ചിലയാളുകൾക്ക് രാവും പകലും സ്വർണ്ണക്കടത്ത് പോലെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ'; നരേന്ദ്ര മോദി

Published : Apr 24, 2023, 08:09 PM ISTUpdated : Apr 24, 2023, 08:22 PM IST
'കേരളത്തിലെ ചിലയാളുകൾക്ക് രാവും പകലും സ്വർണ്ണക്കടത്ത് പോലെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ'; നരേന്ദ്ര മോദി

Synopsis

ഇവിടെ ഒരു വശത്ത് ചിലയാളുകൾ രാവും പകലുമായി സ്വർണ്ണക്കടത്ത് പോലെയുള്ള കാര്യങ്ങളിലാണ്. അതിനാണ് അവരുടെ മുഴുവൻ അധ്വാനവും ഉപയോ​ഗിച്ചുകൊണ്ടിരിക്കുന്നതെന്ന് മോദി പറഞ്ഞു. 

കൊച്ചി: കേരളത്തിലെ സ്വർണ്ണക്കടത്തിനെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വശത്ത് ഭാരതീയ ജനതാപാർട്ടിയുടെ സർക്കാർ ഈ രാജ്യത്തിന്റെ കയറ്റുമതി വർധിപ്പിക്കാൻ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്. മറുവശത്ത് കേരളത്തിൽ മറ്റൊരു കളിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ഒരു വശത്ത് ചിലയാളുകൾ രാവും പകലുമായി സ്വർണ്ണക്കടത്ത് പോലെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ. അതിനാണ് അവരുടെ മുഴുവൻ അധ്വാനവും ഉപയോ​ഗിച്ചുകൊണ്ടിരിക്കുന്നതെന്ന് മോദി പറഞ്ഞു. 

കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ നിന്ന് ഒളിച്ചുവെക്കാൻ കഴിയില്ല. അവർക്കറിയാം, അധികാരത്തിലിരിക്കുന്ന ചിലയാളുകൾ എങ്ങനെയാണ് ഈ കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവികൊണ്ട് പന്താടിക്കൊണ്ടിരിക്കുന്നതെന്ന്. കേരളത്തിലെ ചെറുപ്പക്കാരുടെ ആശയാഭിലാഷങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്ന ഒരു സർക്കാരാണ് കേന്ദ്രത്തിലുള്ളത്. കഴിഞ്ഞ 9 വർഷക്കാലമായി കേന്ദ്രസർക്കാർ ചെറുപ്പക്കാർക്കുവേണ്ടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ അവയുടെ ​ഗുണം കേരളത്തിലെ ചെറുപ്പക്കാർക്കും കൂടി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. 

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി