ക്രൈസ്തവ സഭ മേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും; പട്ടികയിലുള്ളത് എട്ട് പേര്‍

Published : Apr 24, 2023, 07:57 PM ISTUpdated : Apr 24, 2023, 08:20 PM IST
ക്രൈസ്തവ സഭ മേലധ്യക്ഷൻമാരുമായി  പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും; പട്ടികയിലുള്ളത് എട്ട് പേര്‍

Synopsis

 എട്ട് മണിയോടെ ആരംഭിക്കുന്ന കൂടിക്കാഴ്ച ഒൻപത് മണിയോടെ അവസാനിക്കുമെന്നാണ് വിവരം. 

കൊച്ചി: ക്രൈസ്തവ സഭ മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി താജ് ഹോട്ടലിൽ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്രൈസ്തവ മതമേലധ്യക്ഷന്മാർ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. പട്ടികയിൽ  ഉണ്ടായിരുന്ന 8 പേരും ഹോട്ടലിലെത്തി. കൂടിക്കാഴ്ച എട്ടുമണിയോടെ ആരംഭിക്കും. പ്രധാനമന്ത്രി ഇന്ന് താമസിക്കുന്നത് താജ് മലബാറിലായിരിക്കും. എട്ട് മണിയോടെ ആരംഭിക്കുന്ന കൂടിക്കാഴ്ച ഒൻപത് മണിയോടെ അവസാനിക്കുമെന്നാണ് വിവരം. 

മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെ എട്ട് സഭയുടെ മേലധ്യക്ഷൻമാരാണ് പ്രധാനമന്ത്രിയെ കാണാൻ എത്തിച്ചേർന്നിരിക്കുന്നത്. കേരളത്തിൽ ബിജെപിയുടെ അടുത്ത കൂട്ടുകെട്ട് എങ്ങനെയായിരിക്കുമെന്ന സൂചന പ്രധാനമന്ത്രിയുടെ യുവം പരിപാടിയിലെ പ്രസം​ഗത്തിൽ തന്നെ ഉണ്ടായിരുന്നു. അതിന്റെ തുടർച്ച എന്ന നിലക്കാണ് ഇപ്പോൾ എട്ട് മതമേലധ്യക്ഷൻമാരെ കാണുന്നത്. 

'കസവുമുണ്ടും ജുബ്ബയും', സമ്മാനങ്ങളുമായി മോദി കേരളത്തിൽ, ലാവ്ലിൻ കേസ്, എഐ ക്യാമറയും വിവാദങ്ങളും- 10 വാർത്ത

 


 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി