'ഹൈബി ഈഡന്‍ ഒന്നരക്കോടി അനുവദിച്ചു, ഊരാളുങ്കല്‍ സൊസൈറ്റി രണ്ട് കോടി' ; കണക്കുകള്‍ ഇങ്ങനെ

By Web TeamFirst Published Apr 11, 2020, 7:24 PM IST
Highlights

കല്യാണ്‍ സില്‍ക്‌സിലെ തൊഴിലാളികളും ജീവനക്കാരും അവരുടെ വേതനത്തില്‍ നിന്ന് 17,25,000 രൂപ നല്‍കും. സ്വകാര്യ മേഖലയിലും ഇത്തരം മുന്‍കൈ ധാരാളമായി ഉണ്ടാകുന്നു എന്ന്  മികച്ച മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്‍പ്പെടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച സഹായങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈബി ഈഡന്‍ എംപി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടി അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോര്‍പ്പറേറ്റ് സൊസൈറ്റി രണ്ട് കോടി രൂപ നല്‍കിയിട്ടുണ്ട്.

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് 51 ലക്ഷം നല്‍കിയപ്പോള്‍ പി കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് കോഴിക്കോട് 50 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. ഫാരിസണ്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കോഴിക്കോടും 50 ലക്ഷം രൂപ നല്‍കി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും തിരുവിതാംകൂര്‍ രാജകുടുംബാഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് എന്നവര്‍ ഓരോ ലക്ഷം രൂപ വീതം കൊവിഡ് അതിജീവനത്തിനായി സംഭവന ചെയ്തു.

കല്യാണ്‍ സില്‍ക്‌സിലെ തൊഴിലാളികളും ജീവനക്കാരും അവരുടെ വേതനത്തില്‍ നിന്ന് 17,25,000 രൂപ നല്‍കും. സ്വകാര്യ മേഖലയിലും ഇത്തരം മുന്‍കൈ ധാരാളമായി ഉണ്ടാകുന്നു എന്ന്  മികച്ച മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19 പേരുടെ പരിശോധന ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയേറ്റത്. മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്കണ്ണൂര്‍ ഏഴ്, കാസര്‍കോട് രണ്ട്, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് ഇന്നത്തെ കണക്ക്. കണ്ണൂരില്‍ കൊവിഡ്  ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസര്‍കോട് സ്വദേശിയായയുവതിക്ക് ആണ്‍കുഞ്ഞു പിറന്നത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

click me!