ബ്രഹ്മപുരത്തെ തീയണയ്ക്കുന്നതിൽ നഗരസഭയും ജില്ലാ ഭരണകൂടവും പരാജയപ്പെട്ടെന്ന് ഹൈബി ഈഡൻ

Published : Mar 08, 2023, 02:13 PM IST
ബ്രഹ്മപുരത്തെ തീയണയ്ക്കുന്നതിൽ നഗരസഭയും ജില്ലാ ഭരണകൂടവും പരാജയപ്പെട്ടെന്ന് ഹൈബി ഈഡൻ

Synopsis

വായു മലിനീകരണത്തിൽ കൊച്ചി ദില്ലിയെ പിന്നിലാക്കിയിരിക്കുകയാണ്. മനുഷ്യ നിർമിത ദുരന്തമാണ് ബ്രഹ്മപുരത്തേത്,

കൊച്ചി: ബ്രഹ്മപുരത്തെ തീയണയ്ക്കുന്നതിൽ കൊച്ചി നഗരസഭയും ജില്ലാ ഭരണകൂടവും പൂർണമായി പരാജയപ്പെട്ടുവെന്ന് എറണാകുളം എംപി  ഹൈബി ഈഡൻ. ആറ് ദിവസമായി തുടരുന്ന തീ ഇപ്പോഴും പൂ‍ര്‍ണമായി കെടുത്താനായിട്ടില്ല. ബയോവേസ്റ്റും ഇ വേസ്റ്റും ഇപ്പോഴും കത്തുന്നുണ്ട്. സംഭവത്തിൻ്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊച്ചി മേയര്‍ അനിൽ കുമാര്‍ രാജിവയ്ക്കണം. വായു മലിനീകരണത്തിൽ കൊച്ചി ദില്ലിയെ പിന്നിലാക്കിയിരിക്കുകയാണ്. മനുഷ്യ നിർമിത ദുരന്തമാണ് ബ്രഹ്മപുരത്തേത്, ഇവിടെ തീപടരുമ്പോൾ സിപിഎം നേതാക്കളെല്ലാം പ്രതിരോധ ജാഥയുടെ തിരക്കിലാണ്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബ്രഹ്മപുരത്തെ അഗ്നിബാധയെന്ന് തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബു പറഞ്ഞു. പുക ശ്വസിച്ച് അസുഖബാധിതരായി ചികിത്സ തേടുന്നവരുടെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബാബു ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തൽ ചര്‍ച്ചയാക്കി രാഷ്ട്രീയ കേരളം; ഫണ്ട് തിരിമറി ആരോപണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് വിഡി സതീശൻ
'ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ'; വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ