വിമാനത്തിന് എന്തോ അസ്വാഭാവികതയെന്ന് ഹൈബി, 'കൊച്ചി ടു ദില്ലി എയർ ഇന്ത്യ 504 റൺവേയിൽ നിർത്തി'; എഞ്ചിൻ പ്രശ്നമെന്ന് സിയാൽ, 'മറ്റൊരു വിമാനം സജ്ജമാക്കി'

Published : Aug 18, 2025, 12:00 AM IST
Hibi Eden

Synopsis

റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയതായി സംശയിക്കുന്നുവെന്ന് വ്യക്തമാക്കി യാത്രക്കാരൻ കൂടിയായ എറണാകുളം എം പി ഹൈബി ഈഡൻ രംഗത്തെത്തി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ 504 വിമാനത്തിന് എഞ്ചിൻ തകരാർ. വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ വച്ച് പെട്ടെന്ന് നിർത്തി. റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയതായി സംശയിക്കുന്നുവെന്ന് വ്യക്തമാക്കി യാത്രക്കാരൻ കൂടിയായ എറണാകുളം എം പി ഹൈബി ഈഡൻ രംഗത്തെത്തി. വിമാനത്തിന് എന്തോ അസ്വാഭാവികത സംഭവിച്ചുവെന്ന് തോന്നുന്നുവെന്ന് എം പി ഫേസ്ബുക്കിൽ കുറിച്ചു. രാത്രി 10.34 ന് പുറപ്പെടേണ്ട വിമാനം ഇത്രയും വൈകിയിട്ടും ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ലെന്നും ഹൈബി ഈഡൻ വ്യക്തമാക്കി. എഞ്ചിൻ തകരാറെന്ന് ക്രൂ വിശദീകരിച്ചതായും എം പി വ്യക്തമാക്കി.

എന്നാൽ എഞ്ചിനിൽ ചില തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്യാത്തതെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനം തെന്നിമാറിയിട്ടില്ലെന്ന് സി ഐ എ എൽ (സിയാൽ) അധികൃതർ സ്ഥിരീകരിച്ചു. പ്രശ്നം പരിഹരിച്ചുകൊണ്ട് ഇതേ വിമാനം അധികം വൈകാതെ പുറപ്പെടുമെന്നും അധികൃതർ അറിയിച്ചെങ്കിലും വിമാനത്തിന്‍റെ യന്ത്ര തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. യാത്രക്കാർക്കായി മറ്റൊരു വിമാനം സജ്ജമാക്കിയെന്നും എല്ലാവരെയും കൃത്യമായി ദില്ലിയിൽ എത്തിക്കുമെന്നും കൊച്ചി വിമാനത്താവള അധികൃതർ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും