മുഖ്യമന്ത്രിപ്പോരിൻ്റെ ബാക്കിയോ? കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതല ഒഴിയാൻ ഹൈബി ഈഡൻ; കെപിസിസി പ്രസിഡന്‍റിന് കത്ത് നല്‍കി

Published : Apr 25, 2026, 09:15 AM IST
Hibi Eden

Synopsis

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സൈബർ പോര് കടുക്കുന്നതിനിടെയാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ നിന്ന് ഒഴിയാനുള്ള ഹൈബിയുടെ തീരുമാനം. ഡിജിറ്റൽ മീഡിയ സെല്ലിലെ ഭാരവാഹികളും ചേരിതിരിഞ്ഞ് സൈബർ പോരിന്റെ ഭാഗമായിരുന്നു.

കൊച്ചി: കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ നിന്ന് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയുന്നതെന്ന് കെപിസിസി പ്രസിഡന്‍റിന് നൽകിയ കത്തിൽ ഹൈബി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സൈബർ പോർ കടുക്കുന്നതിനിടെയാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ നിന്ന് ഒഴിയാനുള്ള ഹൈബിയുടെ തീരുമാനം. ഡിജിറ്റൽ മീഡിയ സെല്ലിലെ ഭാരവാഹികളും ചേരിതിരിഞ്ഞ് സൈബർ പോരിന്റെ ഭാഗമായിരുന്നു. 

എന്നാൽ, സ്ഥാനമൊഴിയലും നിലവിലെ വിവാദങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് ഹൈബി ഈഡൻ വ്യക്തമാക്കുന്നത്. അതേസമയം, ഹൈബിയുടെ കത്തിൽ കെപിസിസി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. പഞ്ചായത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹൈബി ഈഡന് ഡിജിറ്റൽ മീഡിയ സെൽ ചുമതല നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഡിജിറ്റൽ മീഡിയ സെലിന്റെ പ്രവർത്തനങ്ങളിൽ ചില നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതായും സൂചനകളുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇൻ്റേൺഷിപ്പ് സ്വന്തം കോളേജിൽ പൂർത്തിയാക്കാം; ഉത്തരവിറക്കി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; ഗണ്‍മാന്‍റെ പരാതി പൊളിയുന്നു, കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്‍റെ മൊഴി