സുപ്രധാന മാറ്റവുമായി തിരുവനന്തപുരം വിമാനത്താവളം; സൺഫ്ലവർ പദ്ധതിക്ക് തുടക്കമായി; ഇനി ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക സഹായം ലഭിക്കും

Published : Feb 10, 2026, 08:54 PM IST
trivandrum airport

Synopsis

ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക സഹായം നൽകുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ 'ഹിഡൻ ഡിസബിലിറ്റീസ് സൺഫ്ലവർ' പദ്ധതിക്ക് തുടക്കമായി. ഓട്ടിസം പോലെ ഭിന്നശേഷിയുള്ളവർക്ക് ഈ പദ്ധതിയിലൂടെ വിമാനത്താവളത്തിൽ പ്രത്യേക പരിഗണനയും സഹായവും ലഭിക്കും

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക സഹായം ഉറപ്പു വരുത്താനായി തിരുവനന്തപുരം വിമാനത്താവളത്തിൽ സൺഫ്ലവർ പദ്ധതിക്ക് തുടക്കം. ദുബായ് ഉൾപ്പെടെയുള്ള ലോകോത്തര വിമാനത്താവളങ്ങളിൽ നിലവിലുള്ള ഹിഡൻ ഡിസബിലിറ്റീസ് സൺഫ്ലവർ പദ്ധതി കേരളത്തിലെ വിമാനത്താവളങ്ങളിൽ ആദ്യമായാണ് നടപ്പാക്കുന്നത്. ഓട്ടിസം ഉൾപ്പെടെ അദൃശ്യമായ ഭിന്നശേഷിയുള്ളവർക്ക് വിമാനത്താവളത്തിലുടനീളം പ്രത്യേക സഹായങ്ങൾ ലഭിക്കും. .

ഇതിനായി വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്ക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കി. ഭിന്നശേഷിക്കാർക്ക് വിമാനത്താവളത്തിലെ ഇൻഫർമേഷൻ കൗണ്ടറിൽ നിന്ന് കഴുത്തിൽ അണിയാനുള്ള സൺഫ്ലവർ ലാൻയാർഡുകൾ സൗജന്യമായി ലഭിക്കും. പദ്ധതി നടപ്പാക്കിയ മറ്റു വിമാനത്താവളങ്ങളിലൂടെ തുടർയാത്രകളിലും ഈ ലാൻയാർഡുകൾ ഉപയോഗിക്കാം. തിരുവനന്തപുരം വിമാനത്താവളം ഭിന്നശേഷി സൗഹൃദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൺഫ്ലവർ പദ്ധതി നടപ്പാക്കുന്നതെന്ന്. അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒറ്റ മാസം, 2789 കോടി രൂപയുടെ പദ്ധതികള്‍; 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു, കിഫ്ബിയിലൂടെ 10,000 കോടിയിലധികം രൂപയുടെ വികസനം
ആലപ്പുഴയിൽ അഭിഭാഷക മരിച്ച നിലയിൽ; മരണം ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ; ആത്മഹത്യയെന്ന് സംശയം