ക്വാറൻ്റൈനിലിരിക്കുന്നതിനിടെ കൊവിഡ് രോ​ഗി കറങ്ങി നടന്നു: കൽപറ്റയിൽ അതീവ ജാ​ഗ്രത

By Web TeamFirst Published Jul 7, 2020, 5:52 PM IST
Highlights

കൽപറ്റയിലെ ഒരു സൂപ്പർമാർക്കറ്റടക്കം നാല് സ്ഥാപനങ്ങളിൽ ഇയാളെത്തിയെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. 

കൽപറ്റ: വയനാട് കൽപറ്റയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തി ക്വാറൻ്റൈനിലിരിക്കുന്നതിനിടെ നഗരത്തിൽ കറങ്ങി നടന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നു.  കൽപറ്റയിലെ ഒരു സൂപ്പർമാർക്കറ്റടക്കം നാല് സ്ഥാപനങ്ങളിൽ ഇയാളെത്തിയെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. 

ഇതേ തുടർന്ന് ഇയാൾ സന്ദർശിച്ച സ്ഥാപനങ്ങൾ അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. സൂപ്പർ മാർക്കറ്റ് അടക്കം നാല് സ്ഥാപനങ്ങളാണ് അടച്ചിടാൻ ജില്ലാ കളക്ടർ നിർദേശിച്ചിരിക്കുന്നത്. രോഗിയുടെ റൂട്ട് മാപ്പും ഇന്ന് ജില്ലാ ഭരണകൂടം പുറത്തു വിട്ടിട്ടുണ്ട്. 

അതേസമയം ഇന്നലെ എംഎസ്എഫ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ടയിലെ കണ്ണങ്കരയിൽ പൊലീസും ആരോഗ്യവകുപ്പും വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു. പത്തനംതിട്ട നഗരത്തെ കൊവിഡ് കണ്ടൈൻ മെൻ്റ സോണായി പ്രഖ്യാപിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!