രോഗികളുടെ എണ്ണം കൂടി വയനാട്ടിൽ ജാഗ്രത കർശനമാക്കി പൊലീസ്

Published : May 06, 2020, 01:23 PM IST
രോഗികളുടെ എണ്ണം കൂടി വയനാട്ടിൽ ജാഗ്രത കർശനമാക്കി പൊലീസ്

Synopsis

മുത്തങ്ങ അതിർത്തി വഴി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവ് തുടരുന്നു

മാനന്തവാടി: രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് ജാഗ്രത കർശനമാക്കി വയനാട് ജില്ലാ ഭരണകൂടം. രോഗ ബാധിതരുള്ള മാനന്തവാടി മേഖലയിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. 

അതേസമയം മുത്തങ്ങ അതിർത്തിയിലൂടെ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നത് തുടരുകയാണ്. ഇന്ന് ഇതുവരെ 86 പേർ നാട്ടിലേക്ക് മുത്തങ്ങ അതിർത്തി വഴി വന്നു. ഇതോടെ ആകെ 935 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മുത്തങ്ങ വഴി നാട്ടിലേക്കെത്തി. 

ചെന്നൈയിൽ വൈറസ് വ്യാപനത്തിൻ്റെ പ്രധാന ഉറവിടമായി മാറിയ കോയമ്പേട് മാർക്കറ്റിൽ പോയി തിരിച്ചെത്തിയ വയനാട്ടിലെ കൂടുതൽ ലോറി ഡ്രൈവർമാരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. രോഗികളുടെ റൂട്ട്മാപ്പ് ഇന്ന് പുറത്തിറക്കും.
 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'