'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്', രാഹുലിനും പ്രിയങ്കക്കുമെതിരായ പോസ്റ്ററുകൾ ഗൗരവത്തിലെടുത്ത് ഹൈക്കമാൻഡ്; കേസെടുത്ത് പൊലീസ്

Published : May 17, 2026, 09:17 AM IST
rahul priyanka

Synopsis

പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പരാതിയുടെ അടിസ്ഥാനത്തിൽ കൽപ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എംഎൽഎ ടി സിദ്ദിഖാണ് പരാതിക്കാരൻ.

വയനാട്: മുഖ്യമന്ത്രി തര്‍ക്കത്തിനിടെ വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തിരിച്ചടി ഉണ്ടാകുമെന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം ഗൗരവത്തിലെടുത്ത് ഹൈക്കമാൻഡ്. കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പരാതിയുടെ അടിസ്ഥാനത്തിൽ കൽപ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എംഎൽഎ ടി സിദ്ദിഖാണ് പരാതിക്കാരൻ. പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിൽ പരസ്പരം സംശയിക്കുകയാണ് കെ സി വിഭാഗവും സതീശൻ അനുകൂലികളും.

കോൺഗ്രസിലെ ചർച്ചയ്ക്കിടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും രൂക്ഷവിമർശനവുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ പ്രതിഷേധം ശക്തമാകുമെന്നായിരുന്നു പോസ്റ്ററിലെ സൂചന. കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ ആണെന്നും പോസ്റ്ററിൽ വിമർശനമുണ്ടായിരുന്നു. രാഹുലിന്‍റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ടായിരുന്നു. വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകളിൽ കുറിച്ചിടുരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസിൽ വൻ അഴിച്ച് പണി; സ്‌റ്റേഷൻ ഭരണം എസ്ഐമാർക്ക്, പഴയ 'സർക്കിൾ' തിരിച്ചെത്തും, പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ഡിജിപി
തിരുവഞ്ചൂർ സ്പീക്കർ സ്ഥാനത്തേക്ക്, വിടി ബൽറാം മന്ത്രിയാകാനും സാധ്യതയേറി, യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ എന്ന് ഇന്നറിയാം