തിരുവഞ്ചൂർ സ്പീക്കർ സ്ഥാനത്തേക്ക്, വിടി ബൽറാം മന്ത്രിയാകാനും സാധ്യതയേറി, യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ എന്ന് ഇന്നറിയാം

Published : May 17, 2026, 08:42 AM IST
thiruvanchoor

Synopsis

വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെയും വകുപ്പുകളെയും സംബന്ധിച്ച അന്തിമ തീരുമാനം ഇന്നറിയാം. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായപ്പോൾ, കെ മുരളീധരൻ, എപി അനിൽകുമാർ തുടങ്ങിയ പ്രമുഖർക്കും പ്രധാന വകുപ്പുകൾ ലഭിച്ചേക്കും. 

തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇന്നറിയാം. മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് ഗവർണർക്ക് കൈമാറും. കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ രാവിലെ 10 മണിക്ക് നിർണ്ണായക ചർച്ചകൾ നടക്കും. മന്ത്രിസഭയിലെ മുതിർന്ന നേതാവായ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ ധനവകുപ്പും തുറമുഖ വകുപ്പും വി.ഡി. സതീശൻ കൈകാര്യം ചെയ്തേക്കും. കെ. മുരളീധരന് ആരോഗ്യവകുപ്പും എപി അനിൽകുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിക്കാനാണ് സാധ്യത. സണ്ണി ജോസഫിന് റവന്യൂ വകുപ്പും പിസി വിഷ്ണുനാഥിന് ഉന്നത വിദ്യാഭ്യാസ വകുപ്പും ലഭിച്ചേക്കുമെന്നാണ് വിവരം. ഇത്തവണ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് നേരിട്ട് ഏറ്റെടുത്തേക്കും. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പ് ലഭിക്കാനാണ് സാധ്യത.

മുസ്ലിം ലീഗിന് 2011-ലെ വകപ്പുകൾ തന്നെ ലഭിച്ചേക്കും. കേരള കോൺഗ്രസ് പ്രതിനിധിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പും സി.പി. ജോണിന് സഹകരണ വകുപ്പും ലഭിക്കാൻ സാധ്യതയുണ്ട്. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേരാണ് പരിഗണനയിലുള്ളത്. ഒരു സീനിയർ അംഗം തന്നെ സ്പീക്കർ ആകണമെന്ന അഭിപ്രായമാണ് ശക്തം. വിടി ബൽറാം മന്ത്രിസഭയിലേക്ക് വരാനുള്ള സാധ്യതകൾ ഏറെയാണ്. അതേസമയം, ഷാനിമോൾ ഉസ്മാനെ മന്ത്രിസ്ഥാനത്തിനൊപ്പം ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കും സജീവമായി പരിഗണിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊലീസിൽ വൻ അഴിച്ച് പണി; സ്‌റ്റേഷൻ ഭരണം എസ്ഐമാർക്ക്, പഴയ 'സർക്കിൾ' തിരിച്ചെത്തും, പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ഡിജിപി
കാറിന് തീപിടിച്ച് ​ഗർഭിണി മരിച്ച സംഭവം; ഷോർട്ട് സർക്യൂട്ട് അല്ലെന്ന് എംവിഡി; തീ പടർന്നത് പിന്നിൽ നിന്ന്, കാരണം കണ്ടെത്താൻ പരിശോധന തുടരും