
കൊച്ചി: ഓർത്തഡോക്സ്, യാക്കോബായ പള്ളിതർക്ക പ്രശ്നത്തിൽ കോടതി ഉത്തരവ് നടപ്പാക്കാത്തത്തിൽ വിമർശനവുമായി ഹൈക്കോടതി.സർക്കാരിന്‍റെ നിസ്സയായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നു ഹൈക്കോടതി പറഞ്ഞു. കോടതി ഉത്തരവിട്ടാൽ അത് നടപ്പാക്കണ്ട സംവിധാനം സർക്കാരിനുണ്ട്. എന്നാൽ ഉത്തരവ് നടപ്പാക്കുമ്പോൾ ക്രമസമാധാന പ്രശ്നവും അക്രമവും ഉണ്ടാകുമെന്ന് സർക്കാർ പറയുന്നു . എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണ്.
ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിൽ ആണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം. ഈ മാസം 29ന് മുമ്പ് നിലപാട് അറിയിക്കാനും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് ഓർത്തഡോക്സ് പള്ളികമ്മിറ്റികൾ നൽകിയ ഹർജിയിലാണ് കോടതി പരാമർശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്
പള്ളിതർക്ക പ്രശ്നത്തിൽ സുപ്രീംകോടതി വിധി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam