'ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ അറിയിക്കണം'; സര്‍ക്കാരിനോട് ഹൈക്കോടതി

By Web TeamFirst Published Aug 26, 2021, 1:40 PM IST
Highlights

കരാര്‍ പ്രകാരം സര്‍ക്കാര്‍ കണ്ടെത്തിയ 1495 കുടുംബങ്ങളില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറി എന്ന് വ്യക്തമാക്കണം. 

കൊച്ചി: 2010 ല്‍ ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കരാര്‍ പ്രകാരം സര്‍ക്കാര്‍ കണ്ടെത്തിയ 1495 കുടുംബങ്ങളില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറി എന്ന് വ്യക്തമാക്കണം. എല്ലാവര്‍ക്കും ഭൂമി കൈമാറിയിട്ടില്ലെങ്കില്‍ ഇനി എത്ര കുടുംബങ്ങള്‍ക്ക് കൂടി ഭൂമി കൈമാറാനുണ്ട് എന്നും വ്യക്തമാക്കണം. 

താമസയോഗ്യമല്ലാത്ത ഭൂമി ആദിവാസികള്‍ക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങളും നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. 2010 ല്‍ ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ ധാരണ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആദിവാസികളുടെ കഷ്ടതകള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് അംഗീകരിക്കാനാകില്ലെന്നും  ഹൈക്കോടതി വ്യക്തമാക്കി. ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുമെന്ന വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

click me!