എന്തുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പിഎസ്‍സിയോട് ഹൈക്കോടതി; സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടിയെടുക്കണം

Published : Oct 05, 2026, 11:11 AM IST
kerala highcourt

Synopsis

പരീക്ഷാക്രമക്കേടിൽ പിഎസ്‍സിയെ കുടഞ്ഞ് ഹൈക്കോടതി. ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിൻ്റെ 10 ചോദ്യങ്ങൾ ഇടാതിരുന്നത് പ്രത്യക്ഷ അഴിമതി അല്ലേ എന്നും പിഎസ്‍സി നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനം വേണ്ടേ എന്നും ഹൈക്കോടതി

കൊച്ചി: പരീക്ഷാക്രമക്കേടിൽ പിഎസ്‍സിയെ കുടഞ്ഞ് ഹൈക്കോടതി. ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിൻ്റെ 10 ചോദ്യങ്ങൾ ഇടാതിരുന്നത് പ്രത്യക്ഷ അഴിമതി അല്ലേ എന്നും പിഎസ്‍സി നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനം വേണ്ടേ എന്നും ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥ പിഴവായി ന്യായീകരിക്കാൻ കഴിയില്ലെന്ന് സർക്കാരും വാദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് നൽകിയ റിട്ട് ഹർജിയിലാണ് പിഎസ്‍സിക്കെതിരെയുള്ള വിമർശനം.

പിഎസ് സിക്കെതിരെ ഉയർന്നത് വളരെ ഗുരുതരമായ ആരോപണമാണ്. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പിഎസ്‍സി. ഗുരുതരമായ ആരോപണമാണ്. ഇതാണ് അഴിമതി എന്ന് പറയുന്നത്. ഇതൊരു വൻകിട അഴിമതിയാണ്. പിഎസ്‍സി നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനം വേണ്ടേയെന്നും കോടതി ചോദിച്ചു. 58 മാർക്കിൻ്റെ 10 ചോദ്യങ്ങൾ ഇടാതിരുന്നത് ക്ലറിക്കൽ മിസ്റ്റേക്ക് എന്ന് ന്യായീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ വാദിച്ചു. നൂതനമായ തട്ടിപ്പാണിത്. എങ്ങനെയാണ് ക്ലറിക്കൽ മിസ്റ്റേക്ക് ആവുന്നതെന്നും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്നും സർക്കാർ വാദിച്ചു.

പിഎസ്‍സി ചെയർമാൻ അടക്കമുള്ളവർ അന്വേഷണവുമായി സഹകരിക്കുന്നില്ല. 180ലേറെ പരാതികൾ പിഎസ്‍സിക്കെതിരെ ഉണ്ടെന്നും സർക്കാർ സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പിഎസ്‍സിയോട് കോടതി ചോദിച്ചു. നോട്ടീസ് നൽകിയിട്ടും സഹകരിക്കുന്നില്ലെങ്കിൽ അടുത്ത നടപടിയെടുക്കണമെന്ന് സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള ധാർമ്മിക ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. നോട്ടീസ് നൽകി ഹാജരായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകണം യുവതലമുറയുടെ പ്രതീക്ഷ സംരക്ഷിക്കപ്പെടണമെന്നും ഇക്കാര്യം സർക്കാർ കണക്കിലെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടുക്കി കളക്ടറുടെ ഉത്തരവിൽ ആശങ്ക ഉണ്ടെന്ന് മന്ത്രി ഷിബു ബേബി ജോൺ; 'സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ ശാപമായി വന്യ മൃഗങ്ങളെ കാണുന്നു'
'മന്ത്രി മാറിയതിന്‍റെ മാറ്റമാണ് പൊലീസിൽ ഇപ്പോൾ കാണുന്നത്', യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതിൽ ശിവൻ കുട്ടി, 'താക്കീത് മാത്രം അംഗീകരിക്കില്ല'