ശ്വേത മേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി, ഗൂഢലക്ഷ്യത്തോടെയും വ്യക്തിവൈരാഗ്യത്തിന്റെയും പേരിലാണ് കേസെന്നും കോടതി

Published : Mar 11, 2026, 01:54 PM ISTUpdated : Mar 11, 2026, 08:41 PM IST
ശ്വേത മേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി, ഗൂഢലക്ഷ്യത്തോടെയും വ്യക്തിവൈരാഗ്യത്തിന്റെയും പേരിലാണ് കേസെന്നും കോടതി

Synopsis

എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ല എന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി കണ്ടെത്തി.

കൊച്ചി: നടിയും അമ്മ സംഘടനയുടെ പ്രസിഡന്റുമായ ശ്വേത മേനോന് എതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി.എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റിസ് സി എസ് ഡയസ് റദ്ദാക്കിയത്. എഫ് ഐ ആറിലെ വകുപ്പുകൾ നില നിൽക്കില്ല എന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിൽ ആണ് പരാതി നൽകിയതെന്നും കോടതി കണ്ടെത്തി. 

അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കൊടുത്ത പരാതി ദുരുദ്ദേശപരമാണെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരിയെ അപകീർത്തിപ്പെടുത്താൻ നൽകിയ കേസ് ആണെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. സിനിമയിലും പരസ്യങ്ങളിലും നഗ്നത പ്രദർശിപ്പിച്ച് നടി സാമ്പത്തിക ലാഭം നേടിയെന്ന് ആരോപിച്ചാണ് സ്വകാര്യ വ്യക്തി പരാതി നൽകിയത്. ശ്വേത മേനോന് വേണ്ടി അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, എം രവികൃഷ്ണൻ എന്നിവരാണ് ഹാജരായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള രാഷ്ട്രീയത്തിൽ ഇടതുപാർട്ടികളുടെ മറ്റൊരു ലയന സാധ്യത; പി.കെ. ശശിയുടെ ഡിഎംഎഫ് സിഎംപിയിലേക്ക്, സി.പി. ജോൺ പങ്കെടുക്കുന്ന യോ​ഗം പാലക്കാട് നടക്കും
ഒന്നും പെർഫെക്ട് ഓകെയല്ല, സിബിഎസ്ഇയുടെ വാക്ക് പാഴായി; പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റിൽ തകരാർ