ഇരട്ട വോട്ട്; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം; എന്ത് ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ ഇന്നറിയിക്കണം

Web Desk   | Asianet News
Published : Mar 30, 2021, 12:10 AM ISTUpdated : Mar 30, 2021, 01:25 PM IST
ഇരട്ട വോട്ട്; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം; എന്ത് ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ ഇന്നറിയിക്കണം

Synopsis

വ്യാജ വോട്ട് തടയാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പ് കഴിയാതെ ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നുമാണ് കമ്മീഷൻ നിലപാട്

കൊച്ചി: സംസ്ഥാനത്തെ ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരട്ട് വോട്ട് നീക്കം ചെയ്യാൻ യുദ്ധകാല അടിസഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും ഇതിനായി എന്ത് ചെയ്യാനാകുമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് അറിക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം  വ്യാജ വോട്ട് തടയാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പ് കഴിയാതെ ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നുമാണ് കമ്മീഷൻ നിലപാട്. പ്രതിപക്ഷനേതാവ് ഹർജി നൽകിയത് പിതിനൊന്നാം മണിക്കൂറിലാണെന്നും വോട്ടർപട്ടികയിലെ ക്രമക്കേട് ചൂണ്ടാകാട്ടിനുള്ള അവസരം ഉപയോഗിച്ചില്ലെന്നും ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആറ് മാസത്തോളം എടുത്താണ് രേഖകൾ സംഘടിപ്പിച്ചതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അരിവാൾ രോഗികൾക്ക് ദുരിതം, ദിവസവും കഴിക്കേണ്ട വേദനയ്ക്കുള്ള ഗുളിക കിട്ടാനില്ല, പെൻഷനും ഭക്ഷ്യകിറ്റും വൈകുന്നു
താമരശ്ശേരി ചുരത്തിൽ അപകടം; കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, ബസ് യാത്രക്കാരായ 38 പേർക്ക് പരിക്ക്